റിയാദ് ടാക്കിസ് ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ പ്രവചന മത്സരവിജയി വർഗീസ് ജോയിക്ക് ( മുസാമിയ) സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് സമ്മാനദാനം നിർവഹിച്ചു . നിരവധിപേർ പങ്കെടുത്ത പ്രവചനമത്സരത്തിൽ നിന്നും നറക്കെടുപ്പി ലൂടെയാണ് വിജയിലെ തിരഞ്ഞെടുത്തത് .

സമ്മാനദാനചടങ്ങിൽ റിയാദ് ടാകീസ് ഉപദേശക സമിതി അംഗങ്ങളായ നൗഷാദ് ആലുവ , സലാം പെരുമ്പാവൂർ , കോഡിനേറ്റർ ഷൈജു പച്ച , ട്രഷറർ അനസ് വള്ളിക്കുന്നം , ഐ ടി കൺവീനർ എടവണ്ണ സുനിൽ ബാബു , ലുബൈബ് ഈ കെ , എക്സിക്യൂട്ടീവ് അംഗങ്ങളായ കബീർ പട്ടാമ്പി , സനു മാവേലിക്കര , സജി ചെറിയാൻ , നിസാർ പള്ളികശേരി , അംഗങ്ങളായ ബഷിർ കരോളം , സാജിർ കാളികാവ് , നാസർ വലിയകത്ത് , സുദർശൻ ആലപ്പി എന്നിവർ സന്നിഹതയിരുന്നു .മത്സരത്തിൽ പങ്കാളികളായ എല്ലാവർക്കും സംഘടകർ നന്ദി അറിയിച്ചു