ഒരു പതിറ്റാണ്ടിലേറെയായി കലാകായിക സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായി റിയാദിന്റെ സ്പന്ദനമായി മാറിയ സ്വതന്ത്ര സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കീസ് സെപ്റ്റംബർ 22 ന് സംഘടിപ്പിക്കുന്ന, മെഗാ ഷോ 2023’ പോസ്റ്റർ പ്രകാശനം ചെയ്തു .

വിന്റർ ടൈം കമ്പനി മുഖ്യ പ്രയോജകരായ ‘റിയാദ് ടാക്കിസ് മെഗാഷോ 2023’ യുടെ ആദ്യ പോസ്റ്റർ പ്രകാശനം മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് വിന്റർ ടൈം കമ്പനി എം ഡി വർഗീസ് കെ ജോസഫ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊടു ക്കാടിന് കൈമാറി നിർവഹിച്ചു ,
റിയാദ് ടാക്കിസ് പ്രസിഡന്റ് നൗഷാദ് ആലുവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി അലിഅലുവ , സനു മാവേലിക്കര , ശങ്കർ കേശവൻ , ഡൊമിനിക് സാവിയോ , ജോർജ് തൃശൂർ , സലാം പെരുമ്പാവൂർ , ഷമീർ കല്ലിംഗൽ , ഷൈജു പച്ച , സജീർ സമദ് , അനസ് കെ ആർ , വരുൺ പി വി , നബീൽ ഷാ , റിജോഷ് കടലുണ്ടി , അനിൽ കുമാർ തമ്പുരു , ഫൈസൽ കൊച്ചു , ജോണി തോമസ് , സിജോ മാവേലിക്കര എന്നിവർ സംസാരിച്ചു.
പരിപാടിയുടെ വിജയത്തിന് വേണ്ടി മെമ്പർമാർ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു , തനത്കലയെയും സംസ്കാരത്തെയും മുറുകെപിടിച്ച് , അവസരങ്ങളുടെ അഭാവത്തിനാൽ പ്രശസ്തിയുടെ പടി താണ്ടാൻ കഴിയാതെ പോയ വിവിധ മേഖല കളിലെ ഒട്ടേറെ കലാകാരന്മാരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുവാനും , പ്രതിഭകൾക്ക് പ്രോത്സാഹനം റിയാദ് ടാക്കീസിന് കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു