
.റിയാദ്: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം കലാ സാംസ്‌കാരിക കൂട്ടായ്മ്മ റിയാദ് ടാക്കീസ് ആഘോഷിച്ചു , ഹറാജ് മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ യായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് ഷമീർ കല്ലിങ്ങൽ അധ്യക്ഷത വഷിച്ചു. ജോയിന്റ് സെക്രട്ടറി ഫൈസൽ കൊച്ചു ആമുഖ പ്രഭാഷണം നടത്തി, സിദ്ദിഖ് മഞ്ചേശ്വരത്തിന്റെ നേതൃത്വത്തിൽ ദേശീയഗാനം ആലപിച്ചു , വിമുക്തഭടന്‍ സജി തന്നികൊത്ത്, ശിഹാബ് കൊടിയത്തൂര്‍, ഫാറുഖ് കോവല്‍, ഖാലിദ് വല്ലിയോട് , സലാം പെരുമ്പാവൂര്‍, ശബ്നാൻ ടി വി എസ് എന്നിവർ സംസാരിച്ചു തുടർന്ന് മധുര പലഹാര വിതരണവും നടത്തി .

ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് ധീര ദേശാഭിമാനി കളുടെയും നേതാക്കളുടെയും ത്യാഗവും പോരാട്ടവുമാണ്. അവരുടെ ത്യാഗത്തിന്റെ മുന്നില്‍ ശിരസ്സ് നമിച്ചു മാത്രമേ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയൂ എന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.
ഷൈജു പച്ച , സജീർ സമദ് , ബഷീര്‍ കരോളം, എല്‍ദോ വയനാട്, , അഖിനാസ് കരുനാഗപ്പള്ളി , സലിം പുളിക്കൽ , ഹുസൈൻ ഷാഫി ,സോണി ജോസഫ് , കൃഷ്ണകുമാർ , ബാലഗോപാലൻ , സജി ചെറിയാൻ , കബീർ പട്ടാമ്പി , രതീഷ് നാരായണൻ , ബാബു കണ്ണോത്ത് , ഷിജു ബഷീർ , നാസിൽ റോസെസ് , അൻസാർ കൊടുവള്ളി , വരുണ്‍ പി വി, ജംഷീർ , അന്‍വര്‍ യൂനുസ്, ഉമറലി അക്ബര്‍, ശിഹാബ്, ഫൈസൽ തമ്പലക്കോടൻ ,ഷഫീഖ് വലിയ , വിജയകുമാർ , ഹരീഷ് , ഉണ്ണി , സായിദ് , ബാദുഷ , ഇബ്രാഹിം , നസീർ , റജീസ് , സൈതാലി , നാസർ വലിയകത്ത് , അജ്മൽ , സിദാൻ ഷമീർ ,ശരത്, ഷംസു തൃക്കരിപ്പൂർ , വർഗീസ് തങ്കച്ചൻ , ഷിബിലി എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും , ട്രഷറർ അനസ് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.