റിയാദ് ടാക്കീസ്‌ സൗദി അറേബ്യയുടെ 94-ാം ദേശീയദിനം വിപുലമായി ആഘോഷിച്ചു.


റിയാദ് : അനേകം പ്രവാസികൾക്ക് താങ്ങും തണലുമായ സൗദി ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് , സൗദി അറേബ്യയുടെ 94 മത് ദേശീയദിനം റിയാദ് ടാക്കിസി ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു ,

മലാസിലെ കിങ് അബ്ദുള്ള പാർക്കിന് സമീപം റിയാദ് ടാക്കിസിന്റെ പ്രവർത്തകരും റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്തങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു,കുട്ടികളുടെ നേതൃത്വത്തിൽ ദേശിയ ഗാനാലാപനം , കേക്ക് മുറിക്കൽ , മധുരം വിതരണം ,ഘോഷയാത്ര വാഹനറാലി എന്നിവയുമുണ്ടായി .

രക്ഷാധികാരി അലി ആലുവയുടെ ആമുഖത്തോടെ തുടങ്ങിയ ആഘോഷചടങ്ങിൽ പ്രസിഡന്റ് ഷഫീഖ് പാറയിൽ അദ്യക്ഷത വഹിച്ചു , സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം ഉത്ഘാടനം ചെയ്തു. കോഡിനേറ്റർ ഷൈജു പച്ച, ഉപദേശ സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ , നൗഷാദ് ആലുവ , സാമൂഹിക പ്രവർത്തകരായ അസ്‌ലം പാലത്ത് , സജിൻ നിഷാൻ , അൻസാർ ക്രിസ്റ്റൽ , ഗഫൂർ കൊയിലാണ്ടി , വിജയൻ നെയ്യാറ്റിൻകര , സനു മാവേലിക്കര , വൈസ് പ്രസിഡന്റ് ഷമീർ കല്ലിങ്ങൽ ജോയിന്റ് സെക്രട്ടറി ഫൈസൽ കൊച്ചു എന്നിവർ സൗദി ഭരണാധികാരികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു , സെക്രട്ടറി ഹരി കായംകുളം സ്വാഗതവും , ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു .

ലുബൈബ് ഇ കെ , ഷിജോയ് ചാക്കോ , അൻവർ യൂനിസ് , സോണി ജോസഫ് ,അൻസാർ കൊടുവള്ളി , പ്രദീപ് കിച്ചു , എൽദോ വയനാട് , റിജോഷ് കടലുണ്ടി , സിജോ മാവേലി ക്കര , സാജിത്ത് നൂറനാട് , നാസർ ആലുവ , ജോസ് കടമ്പനാട് , വരുൺ പി വി , കബീർ പട്ടാമ്പി , കെ ട്ടി കരീം , എടവണ്ണ സുനിൽ ബാബു , രതീഷ് നാരായണൻ , ഷഫീഖ് വലിയ , റജീസ് ചൊക്ലി ‌ , ഉമറലി അക്ബർ , ബാലഗോപാലൻ , ഷാജി സാമുവൽ , നൗഷാദ് പള്ളത് , ഷമീർ കൊടുവള്ളി , നാസർ വലിയകത്ത് , ഇബ്രാഹിം , സൈതാലി , പ്രമോദ് , റാഫി ,കൃഷ്ണ അരവിന്ദ്, സുൽഫി കൊച്ചു , ജംഷി കാലിക്കറ്റ് , സുദീപ്, ജിൽജിൽ , ബാബു കണ്ണോത്ത് , ഷമീർ കൊടുവള്ളി , നൗഷാദ് പുനലൂർ ആസിഫ് , അലൻ ജോർജ് , ശിഹാബ് നിലമ്പൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

യെച്ചൂരി രാജ്യത്തിന്റെ കാവലാളായിരുന്നു: നവോദയ റിയാദ്

Read Next

വയനാട് പുനഃരധിവാസം; കേളിയുടെ രണ്ടാം ഗഡു 25ന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »