റിയാദ് ടാക്കീസ്: തീറ്റ മത്സരം; സജീർ സമദ് ചാമ്പ്യൻ


റിയാദ് : റിയാദ് ടാക്കീസും സഹറ ഫാമിലി റെസ്റ്റോറന്റും സംയുക്തമായി സംഘടി പ്പിച്ച വാശിയേറിയ തീറ്റ മത്സരത്തിൽ സജീർ സമദ് ജേതാവായി , രണ്ടാം സ്ഥാനം യഹിയയും , മൂന്നാം സ്ഥാനം അൽഡി ജോർജും, നാലാം സ്ഥാനം സജിൽ ബാദുഷ , അമ്പാടി എന്നിവർ പങ്കിട്ടപ്പോൾ അഞ്ചാം സ്ഥാനം ബാവ കരസ്ഥമാക്കി ,

എക്സിറ്റ് 17 സുലൈ സഹറ റസ്റ്റോറന്റിൽ നടന്ന തീറ്റ മത്സരത്തിൽ നിരവധിപേർ പങ്കെടുത്തു , തുടർന്ന് റിജോഷ് കടലുണ്ടിയുടെ ആമുഖത്തോടെ നടന്ന സമ്മാനദാന ചടങ്ങിൽ റിയാദ് ടാക്കിസ് വൈസ് പ്രസിഡണ്ട് നബിൽ ഷ അധ്യക്ഷത വഹിച്ചു , സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതം പറഞ്ഞു ,

സഹാറ റെസ്റ്റോറന്റ് പ്രതിനിധികളായ അഷറഫ് കട്ടയിൽ , അഷ്‌ഹർ കട്ടയിൽ , അമീർ, നൗഷാദ് എന്നിവരും റിയാദ് ടാക്കിസ് രക്ഷാധികാരി അലിഅലുവ, ഉപദേശ സമിതിഅംഗങ്ങളായ നവാസ് ഒപ്പീസ് , ഡൊമിനിക് സാവിയോ , കോഡിനേറ്റർ ഷൈജു പച്ച , സനു മാവേലിക്കര എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു ,

എൽദോ വയനാട് , അൻവർ യൂനൂസ് , നാസർ വലിയകത് , സാജിർ കാളികാവ് , ജോൺ തോമസ് , സോണി ജോസഫ് , ജോർജ് ത്രിശൂർ , സുദർശനകുമാർ , ജോണി തോമസ് , ജംഷി , ഫൈസൽ , മനു മൂപ്പൻ , കബീർ പട്ടാമ്പി , ജോസ് കടമ്പനാട് , ഷിജു ബഷീർ , അരുൺ , ജിൽജിൽ മാളവന , നിസാർ പല്ലികശ്ശേരി , എൽദോ ചെറിയാൻ , ഗോപാൽ കൃഷ്ണ , വീരേന്ദ്ര , സൈദ് , നിജോഷ് ആർ എച് , റനീഷ് ഡൊമിനിക് എന്നിവർ നേതൃ ത്വം നൽകി , ഉമ്മർ അലി അവതാരകനായി മത്സരങ്ങൾ നിയന്ത്രിച്ചു , അനസ് വള്ളികുന്നം നന്ദി പറഞ്ഞു .


Read Previous

നൂഹ് സംഘര്‍ഷം; അക്രമികള്‍ തമ്പടിച്ച ഹോട്ടല്‍ ഇടിച്ചുനിരത്തി, അറസ്റ്റിലായത് 216പേര്‍

Read Next

നജ്‌റാൻ ഹബൂണ കെ.എം.സി.സി ഏരിയ കമ്മിറ്റിക്ക് നവ നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »