ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദിന് എന്നും വൈവിദ്യമാര്‍ന്ന കലാവിരുന്നുകൾ സമ്മാനിച്ച് പതിനാലാം വർഷത്തിലേക്ക് കടക്കുന്ന റിയാദ് ടാക്കീസ് മറ്റൊര് ആഘോഷത്തിന് അരങ്ങൊരുക്കുകയാണ്,‘ഫ്ലയിൻകോ ടൂർ ആൻഡ് ട്രാവെൽസ്’ മുഖ്യ പ്രയോജകരായി ‘റിയാദ് ടാക്കിസ് മെഗാഷോ 2025 ’ ന്റെ ആദ്യ പോസ്റ്റർ പ്രകാശനം മലാസ് അൽമാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഫ്ലയിൻകോ മാനേജർ മുഹമ്മദ് സാബിത് , സന്തോഷ് ഹൈനിക് , മുസ്താഖ് റയാൻ , റോബിൻ ക്യുസോൾവ് , ഫിറോസ് വിയോൺ , ഹാരിസ് സേഫ്റ്റിമോർ , സനുമാവേലിക്കര , ബഷീർ കരോളം എന്നിവർ നിർവഹിച്ചു .
ആഗസ്റ്റ് 15 ന് റിയാദ് അൽ ഖസർ അൽ മാലി ഓഡിറ്റോറിയത്തിൽ വൈകീട്ട് 6 മണി മുതൽ നടക്കുന്ന ദൃശ്യവിരുന്നിൽ വ്യത്യസ്തമായ ഗാനാലാപനത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ പ്രശസ്തരായ അരവിന്ദ് വേണുഗോപാൽ , സിന്ധു പ്രംകുമാർ , അവനി എസ് എസ് , ജിൻസ് ഗോപിനാഥ് എന്നിവർ ഭാഗമാവും , കൂടാതെ റിയാദിലെ കലാകാരൻമാരുടെ വൈവിധ്യമാർന്ന കലാവിരുന്നുകളും അരങ്ങേറും .
പോസ്റ്റർ പ്രകാശന ചടങ്ങിൽ റിയാദ് ടാക്കിസ് വൈസ് പ്രസിഡന്റ് ഷമീർ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു രക്ഷാധികാരി അലി അലുവ ആമുഖ പ്രഭാഷണം നടത്തി ,സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു ,മെഗാ ഷോ ചെയർമാൻ നൗഷാദ് ആലുവ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു , കൺവീനർ വരുൺ പി വി , ഉപദേശ സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ , നവാസ് ഒപ്പീസ് , ഡൊമിനിക് സാവിയോ , കോഡിനേറ്റർ ഷൈജു പച്ച, ഫിനാൻസ് കൺട്രോളർ നബീൽ ഷാ , റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലുര്‍ , സാംസ്‌കാരിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ശരീഖ് തൈക്കണ്ടി , സുരേഷ് ശങ്കർ , സുബി സുനിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . റിജോഷ് കടലുണ്ടി ,സജീർ സമദ് എന്നിവർ അവതാരകരായിരുന്നു ,ജോയിന്റ് ട്രഷറർ സോണി ജോസഫ് നന്ദി പറഞ്ഞു
പ്രശസ്ത ഗായകൻ നിസാം അലി മുഖ്യഥിതിയായിരുന്ന സംഗീത സന്ധ്യയിൽ പവിത്രൻ കണ്ണൂർ , സാജിർ കാളികാവ് , സൗപർണിക , റോബിൻ ഡേവിസ് , സലാം പെരുമ്പാവൂർ , ഫൈസൽ തലശ്ശേരി , ജിൽ ജിൽ മാളവന , അനാമിക സുരേഷ് , തങ്കച്ചൻ വർഗീസ് , ഷിജു കോട്ടാങ്ങൽ , അഞ്ചു അനിയൻ , സൗമ്യ തോമസ് , അഞ്ചു ആനന്ദ് ,സലിം , താജുദ്ധീൻ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു .
