റിയാദ് ചര്‍ച്ച : യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാ‍ർ,​ യു എസുമായി നടത്തിയ ചർച്ച വിജയമെന്ന് റഷ്യ


റി​യാ​ദ്:​ ​റ​ഷ്യ​-​ ​യു​ക്രെ​യി​ൻ​ ​യു​ദ്ധം​ ​അ​വ​സാ​നി​ക്കുന്നതിന് സാദ്ധ്യത തെളിയുന്നു. യു.​എ​സു​മാ​യി​ സൗദി അറേബ്യയിൽ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​ ​വി​ജ​യ​മെ​ന്ന് ​റ​ഷ്യ അറിയിച്ചു .​ ആ​വ​ശ്യ​മെ​ങ്കി​ൽ​”​ ​യു​ക്രെ​യി​ൻ​ ​പ്ര​സി​ഡ​ന്റ് ​വ്ലാഡി​മ​ർ​ ​സെ​ലെ​ൻ​സ്‌​കി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്താ​ൻ​ ​റ​ഷ്യ​ൻ​ ​പ്ര​സി​ഡ​ന്റ് ​വ്ളാ​ഡി​മി​ർ​ ​പു​ട്ടി​ൻ​ ​ത​യ്യാ​റാ​ണെ​ന്നും​ ​ അറിയിപ്പിൽ വ്യക്തമാക്കു ന്നു. സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ ​ന​ട​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ത​ല​ ​ച​ർ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് ​പ്ര​ഖ്യാ​പ​നം.​ ​നാ​ല് ​മ​ണി​ക്കൂ​റി​ല​ധി​കം​ ​ച​ർ​ച്ച​ ​നീ​ണ്ടു.​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​ശാ​ന്ത​മാ​ക്കാ​ൻ​ ​യു.​എ​സും​ ​റ​ഷ്യ​യും​ ​ഉ​ന്ന​ത​ത​ല​സം​ഘ​ത്തെ​ ​മ​ദ്ധ്യ​സ്ഥ​രാ​യി​ ​നി​യോ​ഗി​ച്ചു.​ ​ച​ർ​ച്ച​യി​ൽ​ ​സു​പ്ര​ധാ​ന​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ന്ന​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.

റി​യാ​ദി​ലെ​ ​ദി​രി​യ്യ​ ​കൊ​ട്ടാ​ര​ത്തി​ൽ​ ​സൗ​ദി​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​ഫൈ​സ​ൽ​ ​ബി​ൻ​ ​ഫ​റാ​ൻ​ ​അ​ൽ​ ​സൗ​ദി​ന്റെ​യും​ ​ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഉ​പ​ദേ​ശ​ക​ൻ​ ​മു​സാ​ദ് ​ബി​ൻ​ ​മു​ഹ​മ്മ​ദ് ​അ​ൽ​ ​ഐ​ബാ​ന്റെ​യും​ ​മ​ദ്ധ്യ​സ്ഥ​ത​യി​ലാ​യി​രു​ന്നു​ ​കൂ​ടി​ക്കാ​ഴ്ച.​ ​യു.​എ​സ് ​സ്റ്റേ​റ്റ് ​സെ​ക്ര​ട്ട​റി​ ​മാ​ർ​ക്കോ​ ​റൂ​ബി​യോ,​ ​യു.​എ​സ് ​മ​ദ്ധ്യേ​ഷ്യ​ ​ദൂ​ത​ൻ​ ​സ്റ്റീ​വ് ​വി​റ്റ്‌​കോ​ഫ്,​ ​ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഉ​പ​ദേ​ഷ്ടാ​വ് ​മൈ​ക്ക് ​വാ​ൽ​സ്,​​​ ​റ​ഷ്യ​ൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​സെ​ർ​ജി​ ​ലാ​വ്‌​റോ​വ്,​ ​പു​ട്ടി​ന്റെ ​വി​ദേ​ശ​ ​ന​യ​ത​ന്ത്ര​ ​ഉ​പ​ദേ​ശ​ക​ൻ​ ​യൂ​റി​ ​ഉ​ഷാ​കോ​വ്,​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.​ ​

യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​ട്രം​പ്-​ ​പു​ട്ടി​ൻ​ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ​ ​നി​ബ​ന്ധ​ന​ക​ളും​ ​ച​ർ​ച്ച​യാ​യി.​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ ​വ​ഴി​യൊ​രു​ക്കു​ക​ ​എ​ന്ന​ത് ​യോ​ഗ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ല​ക്ഷ്യ​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​തീ​യ​തി​ ​നി​ശ്ച​യി​ച്ചി​ല്ലെ​ന്ന് ​പു​ട്ടി​ന്റെ​ വി​ദേ​ശ​ ​ന​യ​ത​ന്ത്ര​ ​ഉ​പ​ദേ​ശ​ക​ൻ​ ​യൂ​റി​ ​ഉ​ഷാ​കോ​വ് ​അ​റി​യി​ച്ചു.

ട്രം​പി​ന്റെ​ ​ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു​ ​ച​ർ​ച്ച.​ ​യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​പു​ട്ടി​നു​മാ​യി​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചെ​ന്ന് ​ട്രം​പ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​റ​ഞ്ഞി​രു​ന്നു.​ ​സ​മാ​ധാ​ന​ ​ച​ർ​‌​ച്ച​യി​ൽ​ ​യു​ക്രെ​യി​നി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ൾ​ക്കും​ ​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​തി​നാ​ൽ​ ​ച​ർ​ച്ച​ ​എ​ത്ര​ത്തോ​ളം​ ​ഫ​ല​പ്ര​ദ​മാ​കും​ ​എ​ന്ന​തി​ൽ​ ​സം​ശ​യ​മു​യ​ർ​ത്തു​ന്ന​വ​രു​മു​ണ്ട്.​ ​യു​ക്രെ​യി​ൻ​ ​പ​ങ്കെ​ടു​ക്കാ​ത്ത​ ​ച​ർ​ച്ച​ക​ളി​ലെ​ ​ഒ​രു​ ​തീ​രു​മാ​ന​വും​ ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ​പ്ര​സി​ഡ​ന്റ് ​ ​സെ​ലെ​ൻ​സ്‌​കി​ ​അ​റി​യി​ച്ചി​രു​ന്നു.


Read Previous

ഇരട്ടനികുതി ഒഴിവാക്കും, വ്യാപാരം, സാങ്കേതിക വിദ്യാ കൈമാറ്റം അടക്കം നിരവധി കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും

Read Next

ആർക്കും ആരെയും തല്ലാൻ അധികാരമില്ല’, ആർഷോയുടെ അഭിപ്രായത്തെ തള്ളി മന്ത്രി ആർ ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »