Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ തൃശ്ശൂർ ജില്ലാ പ്രവാസി കൂട്ടായ്മയുടെ ‘ഇഫ്താർ 2026’ ; ഡിജിറ്റൽ യുഗത്തിലേക്ക് ചുവടുവെച്ച് പുതിയ വെബ്‌സൈറ്റും പുറത്തിറക്കി


റിയാദ്: തൃശ്ശൂർ ജില്ലാ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റിയാദിലെ മലസ് ചെറീസ് ഓഡിറ്റോറി യത്തിൽ സംഘടിപ്പിച്ച ‘ഇഫ്താർ 2026’ പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൗഹൃദവും സാഹോ ദര്യവും ഊട്ടിയുറപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ റിയാദിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ കളവൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോക ത്തെ തൃശ്ശൂർക്കാരുടെ ഐക്യം കൂടുതൽ ശക്തമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത കൂട്ടായ്മയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം ചടങ്ങിൽ നിർവ്വഹിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാ ണ്ടുകാലത്തെ സംഘടനയുടെ പ്രവർത്തന ചരിത്രവും പുതിയ കാലത്തെ മാറ്റങ്ങളും ഉൾക്കൊള്ളിച്ചാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

മുനീർ കൊടുങ്ങല്ലൂർ ഇഫ്താർ സന്ദേശം നൽകി. ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ജയൻ കൊടുങ്ങല്ലൂർ (മീഡിയ ജനറൽ സെക്രട്ടറി, പ്രസിഡന്റ് കൊടുങ്ങല്ലൂർ കൂട്ടായ്മ), ഷംനാദ് കരുനാഗപ്പള്ളി (മീഡിയഫോറം കൺവീനർ), ഷിബു ഉസ്മാൻ (മീഡിയ ഫോറം കോഡിനേറ്റർ), നാസർ വലപ്പാട് (ഒ.ഐ. സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ്), മുഹമ്മദ് കുട്ടി (കെ.എം.സി.സി തൃശ്ശൂർ ജില്ലാ പ്രസിഡന്റ്), ജാഫർ തങ്ങൾ ( പ്രസിഡന്റ് ‘നമ്മള്‍ ചാവക്കാട്ടുകാർ’ കൂട്ടായ്മ), ആഷിക് വലപ്പാട് (ജനറൽ സെക്രട്ടറി, വലപ്പാട് കൂട്ടായ്മ) എന്നിവർ ആശംസകൾ നേർന്നു.

പ്രോഗ്രാം കൺവീനർ ജവാദ് ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സഗീർ അന്താറത്തറ സ്വാഗതവും ട്രഷറർ അനിൽ മാളിയേക്കൽ നന്ദിയും പറഞ്ഞു. ലിനോ മുട്ടത്ത്, സോണറ്റ് കൊടകര, മുഹമ്മദ് ഷാജി, ഷാനവാസ് പുന്നിലത്ത്, ഡേവിഡ് മാങ്ങൻ തുടങ്ങി മുപ്പതോളം ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

അൽ ഖർജ് സംഭവം: പരിക്കേറ്റ ഇന്ത്യൻ പൗരനെ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു; ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല

Read Next

ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു, ഫോട്ടോയെടുത്ത ഭാര്യയെ ഡ്രൈവര്‍ മര്‍ദിച്ചു-ഗുരുതര ആരോപണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »