
കാസര്‍കോട്: കാസര്‍കോട് ബസിനടിയില്‍പ്പെട്ട് സ്ത്രീ മരിച്ചു. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് അപകടം ഉണ്ടായത്. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ ആണ് മരിച്ചത.് 50 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
ബസ് സ്റ്റാന്‍ഡില്‍ വച്ച് ഫൗസിയയുടെ ശരീരത്തിലുടെ ബസ് കയറി ഇറങ്ങുകയായി രുന്നു. സ്റ്റാന്‍ഡിലിറങ്ങിയ ഫൗസിയ ബസ് പുറകോട്ട് എടുക്കുന്നത് കണ്ട് മാറി മുന്‍വശത്തൂടെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് ഫൗസി യയുടെ മേല്‍ കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാനായില്ല. ഫൗസിയയുടെ ഒപ്പമുണ്ടായിരുന്ന എട്ടുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
മലപ്പുറത്ത് ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൈമലശ്ശേരി കുട്ടാമാക്കൂല്‍ സ്വദേശി മുഹമ്മദ് ഫായിസാണ് മരിച്ചത്. മലപ്പുറം തിരൂര്‍ പൂക്കയില്‍ എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്.