ഉത്സവങ്ങൾ കളറാക്കാൻ ഇനി റോബോട്ട് ആനകൾ; ആവശ്യക്കാർ ഏറുന്നു… ഇത് മികച്ച മാതൃക ജീവനുള്ള ആനകളുടെ അതേ വലിപ്പത്തിൽ തന്നെ റോബോട്ടിക് ആനകളും ലഭ്യമാകും


ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ആന എഴുന്നള്ളിപ്പ്. തൃശൂര്‍ പൂരം മുതല്‍ നാട്ടിലെ ഉത്സവങ്ങളില്‍ വരെ ആന എഴുന്നള്ളിപ്പ് പതിവ്‌ കാഴ്‌ചയാണ്. പരിപാടിക്ക് മാറ്റ് കൂട്ടാൻ ആനകള്‍ വേണമെന്ന് നിര്‍ബന്ധമുള്ളവരും ഏറെയാണ്. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നടക്കുന്ന ഉത്സവ ങ്ങളിലും ആന എഴുന്നള്ളിപ്പ് ഒരു പ്രധാന ചടങ്ങായാണ് കണ്ടുവരുന്നത്.

എന്നാല്‍ ഉത്സവങ്ങളില്‍ അടക്കമുള്ള ഈ ആന എഴുന്നള്ളിപ്പ് പലരുടെയും ജീവൻ കവരാനും കാരണ മാകുന്നു. ആനകള്‍ ഇടയുന്നതും, ആളുകളെ കുത്തിക്കൊല്ലുന്നതും ഉള്‍പ്പെടെയുള്ള ദാരുണ സംഭവങ്ങള്‍ ഇന്ന് സര്‍വ സാധാരണയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരമായി ഒരു മാതൃക തീര്‍ക്കുകയാണ് കേരളം. സംസ്ഥാനത്തെ പല ഉത്സവ കമ്മിറ്റികളും മാറി ചിന്തിക്കാൻ തുടങ്ങി.

പലയിടങ്ങളിലും ഉത്സവങ്ങളില്‍ ഇപ്പോള്‍ റോബോട്ടിക് ആനകളെയാണ് ഉപയോഗിക്കുന്നത്. ഇതിന് ആവശ്യക്കാരും ഏറിവരികയാണ്. ജീവനുള്ള ആനകളുടെ അതേ വലിപ്പത്തില്‍ തന്നെ റോബോട്ടിക് ആനകളും ലഭ്യമാകും. ഇത് ഇടയുകയോ, ആക്രമിക്കുകയോ ചെയ്യുമോ എന്ന ഭയം വേണ്ട, ആരെയും ഭയക്കാതെ ധൈര്യമായിട്ട് ഉത്സവം നടത്താം.

ആനകളെ ബന്ദികളാക്കിയുള്ള ക്രൂരതയെ തടയാനും ഇതുകൊണ്ട് സാധിക്കും. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രൂരത നേരിടുന്ന മൃഗങ്ങളില്‍ ആനകളും ഉള്‍പ്പെടുന്നു. എന്നാല്‍ റോബോട്ടിക് ആനകളെ അവതരിപ്പിച്ചതോടെ ഇത്തരം ക്രൂരതകളില്‍ നിന്നും ഒരു മികച്ച മാതൃക തീര്‍ക്കാൻ കേരളത്തിന് സാധിച്ചു.

റോബോട്ടിക് ആനകള്‍ ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ വേണ്ട ധനസഹായം നല്‍കാൻ തയ്യാറാ ണെന്നും അവര്‍ വ്യക്തമാക്കി. ഫെബ്രുവരിയിൽ മാത്രം, കേരളത്തിൽ ഒമ്പത് ആനകൾ ഇടഞ്ഞ് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നുവെന്നും ജനങ്ങളുടെ സുരക്ഷ മുൻ നിര്‍ത്തി റോബോട്ടിക് ആനകളെ ഉപയോഗി ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം നിരവധി ആനശില്‍പികള്‍ ഉണ്ട്. ഇവര്‍ ഇരുമ്പ് ചട്ടക്കൂട്, ഫൈബ ർഗ്ലാസ്, റബ്ബര്‍, പ്രത്യേക ജെല്ലുകള്‍ എന്നിവ ഉപയോഗിച്ചാണ് റോബോട്ടിക് ആനകളെ നിര്‍മിക്കുന്നത്. പ്രത്യേക മോട്ടോറുകളും ഇലക്‌ട്രിക് ഉപകരണങ്ങളും ഇതില്‍ ഘടിപ്പിക്കും. അതുകൊണ്ട് തന്നെ ജീവനുള്ള ആനയെ പോലെ ഇതിനെ നടത്തിക്കൊണ്ടുപോകാനും സാധിക്കും. നാലര ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവാകുക. ആനയുടെ വലുപ്പത്തിന്‍റെ അടിസ്ഥാനത്തില്‍ ചെലവും വിലയും വ്യത്യാസപ്പെട്ടിരിക്കും.

റോബോട്ടിക് ആനയെ സൗജന്യമായി നല്‍കുമെന്ന് പെറ്റ ഇന്ത്യ

ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും ജീവനുള്ള ആനയ്‌ക്ക് പകരം റോബോട്ടിക് ആനയെ സൗജന്യമായി നല്‍കുമെന്ന് ചൂണ്ടിക്കാട്ടി ‘പെറ്റ ഇന്ത്യ’ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഫോർ ആനിമൽ) എന്ന സന്നദ്ധ സംഘടന രംഗത്തെത്തിയിരുന്നു. മൃഗങ്ങളെ സംരക്ഷിക്കുന്നതിനും സന്മാർഗികമായി ഇവയെ ഉപയോഗപ്പെടുത്താൻ ജനങ്ങളെ ഉദ്‌ബോദിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനയാ ണിത്. ആനകള്‍ വംശനാശ ഭീഷണി നേരിടുന്നുവെന്നും അവയെ സ്വതന്ത്രമായി ജീവിക്കാൻ അനുവദി ക്കണമെന്നും ഈ സംഘടന ആവശ്യപ്പെടുന്നു.

രാജ്യത്തെ 2,700-ലധികം ബന്ദികളാക്കിയ ആനകൾ കടുത്ത ശാരീരികവും മാനസികവുമായ സമ്മർദം നേരിടുന്നുണ്ടെന്ന് പെറ്റ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആനകളെ ചങ്ങലയ്‌ക്കിട്ട് ബന്ദിപ്പിക്കു ന്നത് ക്രൂരതയാണെന്ന് പെറ്റ ഇന്ത്യയിലെ പ്രവര്‍ത്തക ഖുഷ്ബു ഗുപ്‌ത പറഞ്ഞു.


Read Previous

ക്രൈം മാപ്പിങ് സർവേയിൽ സ്ത്രീ മുന്നേറ്റത്തിന്റെ കണക്കുകൾ, ഇനി സഹിക്കാനാകില്ല’, അതിക്രമങ്ങളെ നേരിടാൻ കേരളത്തിലെ സ്ത്രീകൾ കരുത്തരാകുന്നു: റിപ്പോർട്ട്

Read Next

വാട്‌സ്‌ ആപ്പിൽ ചുംബന ഇമോജി; ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »