Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓട വൃത്തിയാക്കാനും റോബോട്ട്; പുതിയ നീക്കവുമായി സൗദി അറേബ്യ (വിഡിയോ)


റിയാദ്: ഓടകളിലെ വെള്ളക്കെട്ടുകൾ വൃത്തിയാക്കാനായി പുതിയ സാങ്കേതിക വിദ്യയുമായി സൗദി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പ്രത്യേക തരം റോബോട്ട് ഉപയോഗിച്ചാണ് വൃത്തിയാക്കുക. ഇതിലൂടെ റോഡിൻറെ ഗുണനിലവാരം ഉയർത്താനും ഗതാഗത സുരക്ഷ വർധിപ്പിക്കാനാകുമെന്ന് അതോറിറ്റി അറിയിച്ചു.

പുതിയ ഉപകരണത്തിന് ഇടുങ്ങിയതും താഴ്ന്നതുമായ സ്ഥലങ്ങളിൽ ഇറങ്ങി ചെല്ലാനും വൃത്തിയാ ക്കാനും കഴിയും എന്ന പ്രത്യേകതയുണ്ട്. പ്രത്യേക രീതിയിലാണ് ഈ റോബോട്ട് വണ്ടി നിർമ്മിച്ചിരി ക്കുന്നത്. ആവശ്യം അനുസരിച്ചു ഉയരം ക്രമീകരിക്കാനും ഇതിന് കഴിയും.അത് കൊണ്ട് ചെറിയ ഉയരത്തിലുള്ള ഓടകളിൽ പോലും എളുപ്പത്തിൽ ഇറങ്ങാനും വൃത്തിയാക്കാനും ഇത് ഉപയോഗിച്ച് സാധിക്കും. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും എന്നത് കൊണ്ട് അപകടകരമായി സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാൻ കഴിയും.

മഴക്കാലത്ത് റോഡുകളിൽ ഗതാഗതം തടസമുണ്ടാക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യ മൊരുക്കുക എന്നതാണ് ഈ റോബോട്ടിന്റെ പ്രധാന ലക്ഷ്യം. റോബോട്ട് വാഹനത്തെ എളുപ്പത്തിൽ മറ്റിടങ്ങളിലേക്ക് കൊണ്ട് പോകാൻ കഴിയുമെന്നതും പ്രത്യേകതയാണ്. 2030 ആകുമ്പോൾ റോഡ് ഗുണനിലവാര സൂചികയിൽ ആറാം സ്ഥാനത്തെത്താനും, റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനുമുള്ള സൗദിയുടെ പദ്ധതിയുടെ ഭാഗമായി ആണ് റോബോട്ടിന്റെ നിർമ്മാണമെന്ന് അധികൃതർ വ്യക്തമാക്കി.


Read Previous

ഐഎഎസ് ഓഫീസര്‍ മുതല്‍ ടിവി അവതാരകന്‍ വരെ; കനഗോലുവിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ പുതുമുഖങ്ങള്‍

Read Next

പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ എഫ്ഐആർ കോപ്പി വേണോ?; ചെയ്യേണ്ടത് ഇത്രമാത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »