ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കാൽപ്പന്തുകളിയുടെ ‘മിശിഹ’ അർജന്റീനിയന്‍ ഇതിഹാസം ലയണൽ മെസ്സി ചരിത്രനേട്ടം സ്വന്തമാക്കു ന്നത് തുടരുന്നു. ഫുട്ബോളിന്റെ ചരിത്രത്തിൽ പെനാൽറ്റിയിൽ നിന്നല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടന്ന് മെസ്സി തന്റെ തിളക്കമാർന്ന കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി കുറിച്ചു.
മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ഇന്റര്‍ മയാമി 5-1 ന് നേടിയ ജയത്തിനിടെ യാണ് താരത്തിന്റെ ഏറ്റവും പുതിയ നേട്ടം. റെഡ് ബുൾ അരീനയിൽ മെസ്സി തകർപ്പൻ ഇരട്ട ഗോളുകൾ നേടിയപ്പോള്‍ പെനാൽറ്റി ഇല്ലാതെ നേടിയ ഗോളുകളുടെ എണ്ണം 764 ആയി ഉയര്‍ന്നു. നേരത്തെ ഈ റെക്കോര്‍ഡ് 763 ഗോളുകൾ റൊണാള്‍ഡോയുടെ പേരിലായിരുന്നു.
അതേസമയം ഗോൾ വേട്ടയിൽ മറ്റൊരു അമ്പരിപ്പിക്കുന്ന റെക്കോർഡും മെസി സ്വന്തമാക്കി. ഏഴ് എംഎൽഎസ് മത്സരങ്ങളിൽ ആറ് ഇരട്ട ഗോളുകൾ നേടിയ ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും മെസ്സി തന്റെ പേരിലാക്കി. മെയ് 29ന് നടന്ന മൊൺട്രീലിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയാണ് താരം ചരിത്ര നേട്ടത്തിലേക്ക് കാൽവെച്ചത്. തുടര്‍ന്ന് കൊളംബസ്, വീണ്ടും മോൺട്രിയൽ, ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ, നാഷ്വില്ലെ എന്നിവയ്ക്കെതിരെ ഇരട്ടഗോളുകള്‍ മെസി അടിച്ചു. ഇതോടെ എംഎൽഎസ് സീസണിൽ മെസ്സിയുടെ ഗോൾ നേട്ടം 18 ആയി ഉയർന്നു.
ഇന്റർ മിയാമി 5-1ന് റെഡ് ബുൾസിനെ വീഴ്ത്തി
മേജർ ലീഗ് സോക്കറിൽ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ വിജയം. ന്യൂയോർക്ക് റെഡ് ബുൾസിനെ ഒന്നിനെ തിരെ അഞ്ചു ഗോളുകൾക്കാണ് മയാമി പരാജയപ്പെടുത്തിയത്. മെസ്സി, ടെലാസ്കോ സെഗോവിയ എന്നിവരുടെ ഇരട്ടഗോളുകളും ജോർഡി ആൽബയുടെ ഒരു ഗോളുമാണ് മയാമിയെ ജയിപ്പിച്ചത്. പതിനാലാം മിനിറ്റിൽ റെഡ് ബുള്‍സിനായി അലക്സാണ്ടർ ഹാക്കാണ് ആശ്വാസഗോള്‍ കണ്ടെത്തിയത്.
എംഎൽഎസ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മയാമി. 21 മത്സരങ്ങളിൽ നിന്നും 12 വിജയവും 5 സമനിലയും നാല് തോൽവിയും അടക്കം 41 പോയിന്റാണ് മയാമിയുടെ സമ്പാദ്യം. മേജർ ലീഗ് സോക്കറിൽ ജൂലൈ 27ന് സിൻസിനാറ്റിക്കെതിരെയാണ് മയാമിയുടെ അടുത്ത മത്സരം.
