രാജ്‌കോട്ട് വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണു; മൂന്ന് ദിവസത്തില്‍ മൂന്നാമത്തെ സംഭവം


രാജ്കോട്ട് : കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണു. വിമാനത്താവളത്തിന്‍റെ പുറത്ത് പാസഞ്ചർ പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിലാണ് മേല്‍ക്കൂര തകര്‍ന്നത്. അപകടത്തില്‍ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

രാജ്യത്ത് മൂന്ന് ദിവസത്തിനുള്ളിൽ ഇത്തരത്തിലെ മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ട് ടെർമിനൽ-1-ൽ സമാനമായ സംഭവമുണ്ടായിരുന്നു. വിമാനത്താവളത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

വ്യാഴാഴ്‌ചയാണ് ജബൽപൂരിലെ ദുമ്‌ന വിമാനത്താവളത്തിന്‍റെ പുതുതായി വികസിപ്പിച്ച ടെർമിനലിന്‍റെ ടെൻസൈൽ റൂഫ് കനോപി തകർന്നത്. മേല്‍ക്കൂരയ്ക്ക് കീഴില്‍ പാർക്ക് ചെയ്‌തിരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. മൂന്ന് മാസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്‌തത്. പ്രതികൂല കാലാവസ്ഥയില്‍ വിമാനത്താവളത്തിലെ സുരക്ഷ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.


Read Previous

സിപിഎമ്മിനെ പാഠം പഠിപ്പിക്കാനും തിരുത്തിക്കാനും ലീഗ് സമസ്ത മുഖപത്രങ്ങള്‍;’ഒക്കചങ്ങാതിമാരുടെ’ പോര് മുഖപ്രസംഗങ്ങളിലൂടെ

Read Next

അന്താരാഷ്‌ട്ര മാസ്‌റ്റേഴ്‌സ് മീറ്റില്‍ വെങ്കലം നേടി കാസര്‍കോട്ടെ തെങ്ങുകയറ്റ തൊഴിലാളി; അഭിമാനമായി ചന്ദ്രൻ പാക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular