
പ്രപഞ്ചത്തിലെ യാദൃശ്ചികതകള്‍ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടാണ് 1994 ഓഗസ്റ്റ് 21 ന് ഇംഗ്ലണ്ടിലെ സ്റ്റോര്‍ബ്രിഡ്ജിനടുത്തുള്ള വേഡ്സ്ലി ഹോസ്പിറ്റലില്‍ റോസ് വാട്സണ്‍ ജനിച്ചുവീണത്. ഐവിഎഫ് വഴിയുള്ള ജനനമായതിനാല്‍ കുഞ്ഞ് പലപ്പോഴും വാര്‍ത്തകള്‍ക്ക് തലക്കെട്ടായി തുടരുകയും ചെയ്യുന്നു. എന്നാല്‍ അതേദിവസം റോസ് വാട്സണ്‍ ജനിച്ചുവീണ അതേ ആശുപത്രിയില്‍ തന്നെ അവനറിയാതെ അവന്റെ വധുവും ജനിച്ചു. രണ്ടുപേരും പിന്നീട് ആകസ്മികമായി കണ്ടുമുട്ടുകയും വിവാഹിതരാകുകയും ചെയ്തു.
കഴിഞ്ഞമാസം റോസ് വാട്സണും വധു അന്നയും തങ്ങളുടെ മുപ്പതാം പിറന്നാള്‍ ഇറ്റലിയില്‍ ഒരുമിച്ച് ആഘോഷിച്ചു. ഒരിക്കലും കുട്ടികള്‍ ഉണ്ടാകില്ലെന്ന് കരുതിയ വാട്സന്റെ മാതാവ് കരോലിനും ഭര്‍ത്താവ് അലനും ചികിത്സയ്ക്കായി അനേകം തുക ചെലവഴിച്ചു. ഒടുവിലാണ് ഐവിഎഫ് വഴി കരോലിന്‍ അമ്മയായത്. വേഡ്സ്ലി ഹോസ്പിറ്റലിലായരിുന്നു റോസിന്റെ ജനനം. എന്നാല്‍ ഇവര്‍ കിടക്കുന്നതിന് അപ്പുറത്ത് ഏതാനും മാത്രം ദൂരെ അന്ന് രാവിലെ തന്റെ തന്റെ ഭാവി ഭാര്യയും സമാന രീതിയില്‍ ലോകത്തേക്ക് വന്നു.
ജനിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഒരേ കോളേജില്‍ പഠിക്കുമ്പോള്‍ റോസ് അന്നയെ കണ്ടുമുട്ടി. തങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരേദിവസമാണ് ജന്മദിനമെന്നതായിരുന്നു ഇരുവരേയും അമ്പരപ്പിച്ച ആദ്യ കാര്യം. രണ്ട് മണിക്കൂര്‍ മാത്രം വ്യത്യാസത്തില്‍ ഒരേ ആശുപത്രിയില്‍ ഇരുവരും ജനിച്ചെന്ന അവിശ്വസനീയമായ യാദൃശ്ചികത കണ്ടെത്തിയപ്പോള്‍ ഇരുവരും അമ്പരന്നു. കോളേജില്‍ വെച്ച അന്നികയും റോസും പരസ്പരം കണ്ടുമുട്ടിയത് പൊതു സുഹൃത്തുക്കള്‍ വഴിയായിരുന്നു. പക്ഷേ അവര്‍ ഒന്നിക്കുന്നതിന് ഏഴ് വര്‍ഷമെടുത്തു.
ഒരുമിച്ചതിന് ശേഷമാണ് തങ്ങള്‍ പാസ്‌പോര്‍ട്ടുകള്‍ നോക്കുന്നതെന്നും വേര്‍ഡ്സ്ലിയിലാണ് ജനിച്ചതെന്ന് കണ്ടെത്തുകയും ചെയ്തതെന്നും റോസ് പറഞ്ഞു. പിന്നീട് വേര്‍ഡ്സ്ലി ഹോസ്പിറ്റലിലാണ് രണ്ടുപേരും ജനിച്ചതെന്ന് മനസ്സിലാക്കി. രണ്ടുപേരും മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ ഒരുപക്ഷേ ചിലപ്പോള്‍ രണ്ടുപേരും ഒരേ സമയം ഒരേ മുറിയില്‍ ആയിരിക്കാന്‍ പോലും സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു.
താന്‍ വിധിയില്‍ വിശ്വസിക്കുന്നില്ലെങ്കിലും കാര്യങ്ങള്‍ ഒത്തുചേര്‍ന്നതില്‍ വിചിത്രമായ എന്തെങ്കിലും ഉണ്ടെന്ന് തനിക്ക് നിഷേധിക്കാനാവില്ലെന്ന് റോസ് പറഞ്ഞു. ”അന്നയുമായുള്ള എന്റെ ബന്ധത്തിന്റെ കാര്യത്തില്‍, ഇത് ചിലപ്പോള്‍ വളരെ അസാധാരണമാണ്, ഞങ്ങള്‍ പലപ്പോഴും ഒരേ രീതിയില്‍ ചിന്തിക്കുകയും കൃത്യം ഒരേ സമയം നിലയില്‍നിന്ന് കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു, ഇത് ടെലിപതി പോലെ തോന്നുന്നു.” റോസ് കൂട്ടിച്ചേര്‍ത്തു. റോസും അന്നികയും ജൂണില്‍ ഗ്രീക്ക് ദ്വീപായ സ്‌കിയാത്തോസിലാണ് വിവാഹിതരായത്.