
റിയാദിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ റോയൽ ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ വർഷത്തേക്കുള്ള ജേഴ്‌സിയുടെ പ്രകാശനം നിർവഹിച്ചു. മലാസില്‍ നടന്ന ചടങ്ങിൽ ക്ലബ്ബിന്റെ മുതിർന്ന അംഗവും രക്ഷാധികാരിയു മായ ഷിയാസ് ഹസ്സൻ ആമുഖ പ്രസംഗം നടത്തി മാനേജർ നാസർ ചേലേമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്ലോബൽ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ഡറുമായ ഹനീഫ ചടങ്ങ് ഉത്ഘാടനം ചെയ്തു.
റിയാദിലെ സാമൂഹിക പ്രവർത്തകരായ അലി ആലുവ ( റിയാദ് ടാക്കീസ് ), ഡൊമിനിക് സാവിയോ ( റിയാദ് ടാക്കീസ് ), സനു മാവേലിക്കര, റഹ്മാൻ മുനമ്പത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ റോയൽ ക്രിക്കറ്റ് ക്ലബ്ബിന്റെ മുതിർന്ന താരങ്ങളായ ഷാനവാസ്, ഷിയാസ് ഹസ്സൻ, നാസർ ചേലമ്പ്ര , ഷഫീക് എന്നിവരെ ആദരിച്ചു. സെക്രട്ടറി ഷഫീക്ക് പാറയിൽ സ്വാഗതവും, വൈസ് ക്യാപ്ടൻ അഫാസ് നന്ദിയും പറഞ്ഞു
ഇരു ടീമുകളിലെയും കഴിഞ്ഞ വർഷത്തിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ നിർവഹിച്ചു.മികച്ച ക്യാപ്റ്റൻ – മൻസൂർ & ഷറഫലി.മികച്ച ബാറ്റ്സ്മാൻ- അഫാസ് & വിഘ്നേഷ്, മികച്ച ബൗളർ- ബാസിൽ & ഹുസൈൻ മികച്ച കളിക്കാ രൻ- നാസിം & അഫ്സൽ, എമർജിങ് പ്ലയെർ- ഹാരിസ് & ഷുഹൈബ്,മികച്ച ആൾ റൗണ്ടർ- ജുനൈദ് & ലിജോ, മികച്ച ഫീൽഡർ- ആദിൽ., . സെക്രട്ടറി ഷഫീക്ക് പാറയിൽ സ്വാഗതവും