ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മക്ക- പതിമൂന്നാമത് എഡിഷൻ ആർ.എസ്.സി മക്ക സോൺ പ്രവാസി സാഹിത്യോത്സവ് ഷാറൽ ഹജ്ജ് അസീൽ ഓഡിറ്റോറിയത്തിൽ നടന്നു. ആറ് സെക്ടറുകളിൽ നിന്നായി 150 പേർ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു. അറുപത് മത്സര ഇനങ്ങളിൽ നൂറ്റിയമ്പത് മത്സരാർത്ഥികൾ പങ്കെടുത്തു. പ്രവാസികൾക്കിടയിൽ ധാർമ്മിക പൊതുബോധം ഉണ്ടാക്കുന്നതിൽ പ്രവാസി സാഹിത്യോത്സവുകൾ വഹിക്കുന്ന പങ്ക് നിസ്തുല്യമാണെന്ന് മക്ക ഐ.സി.എഫ് പ്രസിഡന്റ് ഷാഫി ബാഖവി അഭിപ്രായപ്പെട്ടു.
നവാരിയ,അസീസിയ,ഹറം എന്നീ സെക്ടറുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വൈകുന്നേരം നടന്ന സാംസ്കാരിക സംഗമത്തിൽ വിവിധ സംഘടനകളെ പ്രതിനിധി കരിച്ച് റഷീദ് അസ്ഹരി (ഐ.സി.എഫ്)കുഞ്ഞിമോൻ കാക്കിയ കെ.എം.സി.സി ),ശിഹാബ് (എസ്.കെ.പി.എഫ് ),എന്നിവർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിൽ മക്കയിലെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും ഹജ് സേവനങ്ങൾക്കും മാതൃകാപര മായ നേതൃത്വം വഹിച്ച കുഞ്ഞുമോൻ കാക്കിയയെ ആദരിച്ചു.
സമ്മേളനത്തിൽ ഹനീഫ അമാനി മുഖ്യ പ്രഭാഷണം നടത്തി. സാംസ്കാരിക സംഗമം ആർ.എസ്.സി മക്ക ചെയർമാൻ ശംസുദ്ദീൻ നിസാമിയുടെ അധ്യക്ഷതയിൽ മക്ക ഐ.സി.എഫ് ജനറൽ സെക്രട്ടറി അബ്ദുറഷീദ് അസ്ഹരി വേങ്ങര ഉദ്ഘാടനം നിർവഹിച്ചു. ഫഹദ് മൂന്നാം പീടിക, മുഹമ്മദലി കട്ടിപ്പാറ, കബീർ ചൊവ്വ,സുഹൈൽ സഖാഫി എന്നിവർ സംസാരിച്ചു. റാസിഖ്, അനസ് മുബാറക്, ജമാൽ മുക്കം, ഷുഹൈബ് പുത്തൻപള്ളി, അലി കോട്ടക്കൽ,യഹ്യ ആസഫലി, ഇഹ്സാൻ, മുഈനുദ്ധീൻ മൈലപ്പുറം,സാലിം സിദ്ദീഖി എന്നിവർ സംബന്ധിച്ചു. സമാപന സെഷനിൽ സൈതലവി സഖാഫി വിജയികളെ പ്രഖ്യാപിച്ചു. ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ പ്രവർത്തക സമിതി അംഗം ഇസ്ഹാഖ് ഖാദിസിയ്യ ട്രോഫികളും സർട്ടിഫിക്കറ്റും സമ്മാനിച്ചു. അൻവർ സാദത്ത് സ്വാഗതവും അൻസാർ താനാളൂർ നന്ദിയും പറഞ്ഞു.