ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർ എസ് സി റിയാദ് സോൺ പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോസവ് ഒക്ടോബർ ഇരുപത് വെളളിയാഴ്ച്ച. രാവിലെ 8 മണിമുതല്‍ സുലൈ റീമാസ് ഓഡിറ്റോറിയത്തിൽ തുടക്കമാകുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി
കലാ,സാഹിത്യ രംഗത്ത് പ്രവാസി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും ,പ്രോത്സാഹിപ്പിക്കുന്നതിനുമുളള ശ്രദ്ധേയമായ ഇടപെടാലായാണ് സാഹിത്യോത്സവ് നടത്തുന്നതെന്നും 66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടർ മത്സരങ്ങളും പൂർത്തിയാക്കിയാണ് സോൺ തല മത്സരങ്ങളിൽ പ്രതിഭകൾ മാറ്റുരക്കുന്നത്. കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 87 ഇനങ്ങളിൽ നാനൂറിലധികം മത്സരാർത്ഥികൾ സോൺ സാഹിത്യോത്സവിന്റെ ഭാഗമാകുമെന്നും സംഘാടകര്‍ പറഞ്ഞു.

വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിന്‍ ഡിസൈന്‍, കവിത, കഥ, പ്രബന്ധം തുടങ്ങി സ്റ്റേജ് , സ്റ്റേജിതര മത്സരങ്ങൾ ക്കായി സാഹിത്യോത്സവ് നഗരിയിൽ നാല് വേദികളാണ് സംവിധാനിച്ചിട്ടുളളത്. സ്‌പെല്ലിംഗ് ബീ, ട്രാന്‍സ്ലേഷന്‍, തീം സോങ് രചന, ഫീച്ചര്‍ രചന, ഖസീദ, കോറല്‍ റീഡിംഗ് എന്നിവ ഇത്തവണത്തെ പ്രവാസി സാഹിത്യോത്സവിന് പുതിയ മത്സര ഇനമായി ഉള്‍പെടുത്തിയതായി ഭാരവാഹികള്‍ പറഞ്ഞു
കലാ,സാഹിത്യ രംഗത്തെ ഏറ്റവും വലിയ സാംസ്കാരിക ഒത്തിരിപ്പായി റിയാദ് സാഹിത്യോത്സവ് മാറുമെന്നും. സപാമന സമ്മേളനത്തിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.പ്രതിഭകളെയും, കലാ പ്രേമികളെയും സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് നഗരിയിൽ സംഘാടകസമിതി സംവിധാനിച്ചിട്ടുളളത്.
വാര്‍ത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ഉമർ മുസ്‌ലിയാർ പന്നിയൂർ, അബ്ദുല്‍ അസീസ് സഖാഫി , ആർ എസ് സി സോൺ നേതാക്കളായ
സുഹൈൽ നിസാമി, ശുഹൈബ് സഅദി, ഇബ്രാഹിം ഹിമമി പങ്കെടുത്തു.
