
തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ് – ബിജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം. തുഷാര്‍ ഗാന്ധിയെ പ്രതിഷേധ ക്കാര്‍ തടഞ്ഞുവച്ചു.
മുതിര്‍ന്ന ഗാന്ധിയനും ഗാന്ധി സ്മാരക നിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയര്‍മാനു മായിരുന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാഛാദന ചടങ്ങില്‍ തുഷാര്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ ആയിരുന്നു ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തി യിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണം എന്നായിരുന്നു തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശം.
ചടങ്ങിന് ശേഷം സമ്മേളന വേദിയില്‍ നിന്നും വാഹനത്തിലേയ്ക്ക് കയറാന്‍ അദ്ദേഹം വരുന്നതിനിട യിലാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞത്. ബിജെപി കൗണ്‍സിലര്‍ മഹേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, തന്റെ വാക്കുക ളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തുഷാര്‍ ഗാന്ധി പ്രതികരിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ തുഷാര്‍ ഗാന്ധി ക്കെതിരെ മുദ്രാവാക്യം മുഴക്കി. ‘ഗാന്ധി കി ജയ് ‘ എന്നായിരുന്നു പ്രതിഷേധക്കാര്‍ക്ക് തുഷാര്‍ ഗാന്ധി നല്‍കിയ മറുപടി. ഇതിനിടെ, പിന്തുണയറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തുഷാര്‍ഗാന്ധിക്ക് ഒപ്പം ചേരുകയും ചെയ്തു.
സംഭവത്തില്‍, വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം സംസ്ഥാന ത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. മാപ്പര്‍ഹിക്കാത്ത കുറ്റം എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിഷേ ധത്തെ കുറിച്ച് പറഞ്ഞത്. സംഘപരിവാറിനെ ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നാണ് ഈ സംഭവം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നടപടി ന്യായീകരിക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും കുറ്റപ്പെടുത്തി. എന്നാല്‍, പി ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന്റെ സംഘാടക സമിതിയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളിലെയും പ്രതിനിധികളുണ്ടെന്നും തുഷാര്‍ ഗാന്ധി രാഷ്ട്രീയം സംസാരിക്കേണ്ട വേദിയല്ല ഇതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.