റബർതോട്ടത്തിൽ തീപിടിത്തംവഴിയാത്രക്കാരോ റബ്ബര്‍ ടാപ്പിങ് തൊഴിലാളികളോ വലിച്ച് എറിഞ്ഞ ബീഡി കുറ്റിയില്‍ നിന്ന്


വഴിയാത്രക്കാരോ റബ്ബര്‍ ടാപ്പിങ് തൊഴിലാളികളോ വലിച്ച് എറിഞ്ഞ ബീഡി കുറ്റിയില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മൈലച്ചല്‍, പന്തംപാച്ചി, കിഴക്കന്‍മല പ്രദേശങ്ങളില്‍ റബർ തോട്ടത്തിൽ തീപടര്‍ന്ന് വ്യാപകനാശ നഷ്ടം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘവും ആര്യങ്കോട് ഗ്രാമപഞ്ചായത്തും നാട്ടുകാരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. 

ഏക്കര്‍ കണക്കിന് കൃഷിയിടത്തിലാണ് തീ പടര്‍ന്നത്. റബ്ബര്‍ കൃഷി ഉൾപ്പെടെയുള്ള  കൃഷിയാണ് നശിച്ചത്. വഴിയാത്രക്കാരോ റബ്ബര്‍ ടാപ്പിങ് തൊഴിലാളികളോ വലിച്ച് എറിഞ്ഞ ബീഡി കുറ്റിയില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. വേനല്‍ചൂട് ശക്തമായതോടെ  മരങ്ങളിലുള്ള ഇലകള്‍ മുഴുവനും പൊഴിഞ്ഞ് വീണതാണ് തീ പടരാന്‍ കാരണമായത്. 

സമീപപ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ നാട്ടുകാര്‍ സമീപത്തുള്ള ഉണങ്ങിയ ഇലകള്‍ തൂത്ത് മാറ്റിയും മരച്ചില്ലകൾ വെട്ടിമാറ്റിയുമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്നാണ് കണക്കാക്കിയിരിക്കുന്നത്.


Read Previous

ചാലക്കുടി ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ, ബാങ്കിലെ ബാധ്യത വീട്ടാനെന്ന് പ്രതി

Read Next

റിജോ ആൻ്റണി ആഢംബരജീവിതം നയിക്കുന്നയാൾ; കുറ്റം സമ്മതിച്ചെന്ന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »