Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലയോര കര്‍ഷകര്‍ക്ക് ആശ്വാസം; ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായി; പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം നടപ്പിലാകുന്നുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്‌ജക്‌ട് കമ്മിറ്റിക്ക് കൂടി അയ ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പിലായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു.

മലയോര മേഖലയിലെ പ്രശ്‌നങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്‌തു. ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായി. ഇനി സബ്‌ജക്‌ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ട്. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് ഇതോടെ നടപ്പിലാകുന്നത്. ഭൂമി പതിച്ച് കിട്ടിയവർ കൈമാറ്റത്തിനടക്കം നേരത്തേ ഒരുപാട് ബുദ്ധിമുട്ടി. പുതിയ ഭേദഗതി വരുന്നതോടെ ഇത് എളുപ്പമാകും. ഇതിനായി നിലവിലുള്ള ഉടമസ്ഥന് തന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും

അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ഓൺലൈൻ പോർട്ടൽ തുടങ്ങും. അപേക്ഷ സമർപ്പി ക്കാനും തുടർനടപടികൾ നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിലെ അപേക്ഷ സമർപ്പിക്കാൻ ഒരു വർഷം വരെ സമയം അനുവദിക്കും. ആവശ്യ മെങ്കിൽ കാലാവധി നീട്ടിനൽകും. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമഭേദഗതി സർക്കാർ പാസാക്കിയത്.ജനപക്ഷത്ത് നിന്നുള്ള ഭേദഗതി നിർദേശമാണിത്. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിസഭ ചട്ടഭേദഗതി പരിഗണിച്ചത്.

നിശ്ചിത സമയപരിധി പാലിക്കാതെ ഭൂമി വിറ്റത് നിശ്ചിത ഫീസ് വാങ്ങി ക്രമീകരിക്കും. വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കി ഭൂമിയിൽ പട്ടയവ്യവസ്ഥ ബാധകമായിരിക്കും. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കുന്നതല്ല. പട്ടയഭൂമിയിലെ പൊതു – സർക്കാർ – വാണിജ്യ കെട്ടിടങ്ങൾക്ക് കോംപൗണ്ടിംഗ് ഫീ ഉണ്ടാവില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കും.’


Read Previous

സ്വര്‍ണവും തുണിത്തരങ്ങളും മുതല്‍ തൊഴിലവസരങ്ങള്‍ വരെ അപകടത്തില്‍… ട്രംപിൻ്റെ 50% തീരുവ പ്രാബല്യത്തില്‍, തിരിച്ചടി നേരിട്ട് ഇന്ത്യൻ വിപണി

Read Next

ഭർത്താവ് ഉപേക്ഷിച്ച എന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’; കൃഷ്ണകുമാറിനെതിരായ പരാതിയുടെ പകർപ്പ് പുറത്ത്, പരാതി മുക്കിയത് ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വങ്ങൾ ചേർന്നെന്ന് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »