Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിലെ ഈ പാലം കാണാന്‍ തിരക്കോട് തിരക്ക്


തുറവൂര്‍: കായലിന്റെ നടുവിലൂടെയുള്ള പെരുമ്പളം പാലം കാണാന്‍ ദിവസവും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വലിയ ജനക്കൂട്ടമാണ് പാലത്തിലൂടെ നടന്നും വാഹനങ്ങളിലും എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നായ ഈ പാലം പെരുമ്പളം ദ്വീപിനെയും അവിടത്തെ ജീവിതത്തെയും കാണാനെത്തുന്നവരെ ആകര്‍ഷിക്കുകയാണ്. പെരുമ്പളം ഇനി ദ്വീപല്ലെന്ന് അഭിമാനത്തോടെ പറയുന്നു, പെരുമ്പളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സന്തോഷ്. ഇനി പെരുമ്പളത്തെ ദ്വീപ് എന്ന് വിളിക്കരുതെന്നും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. പാലം തുറന്ന ദിവസം കായലിന് മുകളിലൂടെ ആദ്യമായി കടന്നുവന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ രതീഷിനും കണ്ടക്ടര്‍ സനീഷ് കുമാര്‍ക്കും ഒരോ അഭിപ്രായമാണ്, പെരുമ്പളം ഇനി ഒറ്റപ്പെട്ട സ്ഥലമല്ല.

പെരുമ്പളവും പാലവും സമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. പെരുമ്പളത്തെ പുകഴ്ത്തിയും പാലത്തിന്റെ സൗന്ദര്യം ആഘോഷിച്ചും എ.ഐ നിര്‍മ്മിത ഗാനങ്ങളും പാരഡി ഗാനങ്ങളുമായി ആഘോഷിക്കുകയാണ്. പാലത്തെക്കുറിച്ചും അത് സാക്ഷാത്കരിക്കാന്‍ നേതൃത്വം നല്‍കിയവരെക്കുറിച്ചും എഴുതിയ കവിതകളും നിരവധി പേര്‍ പങ്കുവയ്ക്കുന്നു. പാലം ഉദ്ഘാടന വേദിയായ കരിയില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമ്പളത്തെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന കാരിക്കേച്ചറും സ്ഥാപിച്ചിരുന്നു.

സ്ത്രീകള്‍ സെക്കന്‍ഡ്‌ഷോ കണ്ടു !


കഴിഞ്ഞ ദിവസം, പെരുമ്പളത്തിലെ നാല്പത് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു സംഘം സമീപ നഗരത്തിലെ തിയറ്ററില്‍ പോയി സിനിമ കണ്ട് രാത്രി പാലംവഴി വീട്ടിലേക്ക് മടങ്ങിയത് മാറ്റത്തിന്റെ പ്രതീകമായി. മുമ്പ് അവസാന ജങ്കാര്‍ സര്‍വീസ് കഴിഞ്ഞാല്‍ രാത്രി വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും പെരുമ്പളക്കാര്‍ക്ക് അന്യമായിരുന്നു. പാലം തുറന്നതോടെ പെരുമ്പളത്തെ ജനങ്ങളുടെ ജീവിതം എത്രത്തോളം മാറിയെന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്.


Read Previous

യുവതിയുടെ പരാതിയില്‍ സലൂണിന് 25 ലക്ഷം പിഴ വിധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »