
ജിദ്ദ: റഷ്യ -ഉക്രൈന്‍ യുദ്ധത്തിന് വിരാമമാകുന്നു,ജിദ്ദ ചര്‍ച്ച ഫലം കണ്ടു എന്നുള്ള വിലയിരുത്തലാണ് പുറത്തുവരുന്നത് ആദ്യപടിയായി റഷ്യയുമായി വെടിനിർത്തൽ കരാർ ഒപ്പിടാൻ തയ്യാറാണെന്ന് ഉക്രൈൻ. ജിദ്ദയിൽ സൗദി വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഒരു മാസത്തേക്ക് വെടി നിർത്തൽ കരാർ ഒപ്പിടാൻ തയ്യാറാണെന്ന് ഉക്രൈൻ പ്രതിനിധികൾ അറിയിച്ചത്. ഉക്രൈനുള്ള രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാനും സുരക്ഷാ സഹായം പുനസ്ഥാപിക്കാനും അമേരിക്കയും അറിയിച്ചു.
ജിദ്ദയിൽ യുഎസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലാണ് റഷ്യയുമായി 30 ദിവസത്തെ അടിയന്തര വെടിനിർത്തൽ അംഗീകരിക്കാൻ ഉക്രൈൻ സമ്മതിച്ചത്. ഉക്രൈന്റെ വാഗ്ദാനം റഷ്യയുമായി ചർച്ച ചെയ്യുമെന്ന് ചർച്ചയിൽ പങ്കെടുത്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. പന്ത് ഇപ്പോൾ മോസ്കോയുടെ കോർട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തിലേക്ക് അര്ത്ഥവത്തായ കാല്‍വെപ്പ് സാധ്യമാക്കിയതിന് സൗദി കിരീടവാകശി മുഹമ്മദ് ബിന്‍ സല്‍മാനും, യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനും യുഎസ് കോണ്ഗ്രസിനും അമേരിക്കന് ജനതയ്ക്കും ഉക്രേനിയനന്‍ പ്രതിനിധി സംഘം അഗാധമായ നന്ദി അറിയിച്ചു. യുദ്ധത്തടവുകാരുടെ കൈമാറ്റം, സിവിലിയൻ തടവുകാരുടെ മോചനം, ഉക്രേനിയൻ കുട്ടികളുടെ തിരിച്ചുവരവ് എന്നിവ ചര്‍ച്ചയില്‍ വിഷയമായി.
ഉക്രൈനിന്റെ ദീർഘകാല സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഔപചാരിക സമാധാന ചർച്ചകൾ ആരംഭിക്കാൻ ചര്‍ച്ചകള്‍ തുടരാന്‍ ഇരുപക്ഷവും സമ്മതിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ റഷ്യൻ പ്രതിനിധികളുമായി അമേരിക്ക ചര്‍ച്ച നടത്തും