ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍ ഇവരുടെ കരുനാഗപ്പള്ളിയിലെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതായി ഷഹ്നയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.

പിതാവിന്റെ നിര്‍ബന്ധത്തിന് മകനും വഴങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. റുവൈസിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇരുവരുംം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും പൊലീസിന് പദ്ധതിയുണ്ട്. ഷഹ്നയുടെ മരണത്തിന് പിന്നാലെ റുവൈസും ഒളിവിൽ പോയിരുന്നു. പിന്നീട് കരുനാഗ പ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്താണ് ഷഹ്ന ജീവനൊടുക്കിയതെന്ന് പൊലീസിന് നല്കിയ പരാതിയില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന ഷഹ്നയുടെ ആത്മഹത്യാ കുറിപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അബ്ദുള്‍ അസീസിൻ്റെയും ജമീലയുടെയും മകളാണ് 28കാരിയായ ഷെഹ്ന. ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍നിന്നാണ് ഷഹ്ന എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പിന്നീട് ഷെഹന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിൽ പിജിക്ക് പ്രവേശനം നേടുകയായിരുന്നു. തുടർന്ന് ഷഹ്നയും സഹപാഠിയായ റുവൈസും തമ്മിൽ പ്രണയത്തിലായി. ഇരുവരുടെയും വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചു. എന്നാൽ രണ്ടുവര്‍ഷം മുമ്പ് ഷഹ്നയുടെ പിതാവ് അബ്ദുള്‍ അസീസ് മരിച്ചു. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. എന്നാൽ കൂടുതൽ ഉയർന്ന സ്ത്രീധനം വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു റുവൈസും പിതാവും.
