
റിയാദ് : റയാൻ ലാൻറ്റേൺ എഫ്.സി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ സെമീ ഫൈനൽ മൽസരങ്ങൾ അൽ ഖർജ് റോഡിലെ ഇ സ്കാൻ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നാളെ രാത്രി 8 മണി മുതൽ ആരംഭിക്കും ആദ്യ മൽസരത്തിൽ അണ്ടർ സെവൻ്റിൻ വിഭാഗത്തിൽ യൂത്ത് സോക്കർ അക്കാദമി യുണൈറ്റഡ് ഫുട്ബോൾ അക്കാദമിയുമായി മൽസരിക്കും തുടർന്ന് റിഫയിലെ പ്രമുഖരായ 8 ടീമുകൾ ക്വാർട്ടർ ഫൈനൽ മൽസരങ്ങളിൽ പ്രവാസി എഫ്.സി യൂത്ത് ഇന്ത്യയുമായും രണ്ടാം മൽസരത്തിൽ ബ്ലാസ് റ്റേഴ്സ് വാഴക്കാട് എഫ്.സി ഈഗിൾ എഫ്.സിയുമായും മൂന്നാം മൽസരത്തിൽ റിയാദ് ബ്ലാസ് റ്റേഴ്സ് എഫ്.സി അസീസിയ സോക്കറുമായും നാലാം മൽസരത്തിൽ റിയൽ കേരള എഫ്.സി റെയിൻബോ എഫ്.സിയുമായും ഏറ്റുമുട്ടും
പരസ്പരം കൊമ്പുകോർക്കുന്ന 8 ടീമുകളിലും സൗദിയിലെ പ്രമുഖ താരങ്ങളാണ് ബൂട്ടു കെട്ടുന്നത് കഴിഞ്ഞ ദിവസം നടന്ന മൽസരങ്ങൾ മുജീബ് ഉപ്പടയുടെ അധ്യക്ഷതയിൽ റയാൻ പോളീ ക്ലിനിക് മാനേജിംഗ് ഡയറക്ടർ മുഷ്ത്താഖ് മുഹമ്മദലി ഉൽഘാടനം ചെയ്തു
ചടങ്ങിൽ റിഫഭാരവാഹികളായ ബഷീർ ചേലേമ്പ്ര , സൈഫുകരുളായി , കരീം പയ്യനാട് , നാസർ മാവൂർ ലാൻറ്റേൺ എഫ്.സി ഭാരവാഹികളായ ജംഷി ചുള്ളിയോട് , ഫവാസ് എടവണ്ണ , സമീർ മണ്ണാർമല തുടങ്ങിയവർ സംസാരിച്ചു നാസർ മൂച്ചിക്കാടൻ സ്വാഗതവും ഷഹീർ പെരിന്തൽമണ്ണ നന്ദിയും രേഖപ്പെടുത്തി
ചടങ്ങുകൾക്ക് യഹ് കൂബ് ഒതായി , ഷാജി അരീക്കോട് , ഹമീദ് എടത്തനാട്ടുകര , മുസ് ബിൻ കരുവാരകുണ്ട് , ഇർഷാദ് മൊല്ല , മൻസൂർ അങ്ങാടിപ്പുറം , ആസാദ് വളാഞ്ചേരി , സലീം പാവറട്ടി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി