Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റയാൻ ലാൻറ്റേൺ സൂപ്പർകപ്പ് ബ്ലാസ് റ്റേഴ്സ് വാഴക്കാടിന് കിരീടം


റിയാദ് , റയാൻ ലാൻറ്റേൺ സൂപ്പർ കപ്പ് റിഫയിലെ പ്രമുഖ 16 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെൻറിൽ ബ്ലാസ് റ്റേഴ്സ് വാഴക്കാട് ജേതാക്കളായി ഫൈനലിൽ പ്രവാസി സോക്കറിനെതിരിൽ നിശ്ചിത സമയത്തും ഗോൾ രഹിത സമനിലയിലായതിനാൽ ട്രൈബേക്കറിലൂടെ ജേതാക്കളെ തെരഞ്ഞെടുക്കുകയായിരുന്നു പന്ത് കൃത്യമായി വലയിലെത്തിച്ച് ബ്ലാസ് റ്റേഴ്സ് മൂന്ന് ഗോൾ നേടി വിജയകിരീടമുയർത്തി കളിയിലുടനീളം ഇരുടീമുകളൂം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും നിശ്ചിത സമയത്തും ഗോളൊന്നും പിറന്നില്ല , തുടർന്ന് നടന്ന ട്രൈബേക്കറിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾ നേടി ബ്ലാസ് റ്റേഴ്സ് വാഴക്കാട് വിജയ കിരീടമുയർത്തി .

വിന്നേഴ്സ് ടീമായ ബ്ലാസ് റ്റേഴ്സ് വാഴക്കാടിന് മുഷ്താഖ് മുഹമ്മദലി ട്രോഫി കൈമാറുന്നു

സ്കൂൾ കുട്ടികൾക്കായ് നടത്തിയ അണ്ടർ 17 ടൂർണ്ണമെൻ്റിൽ റിയാദ് സോക്കർ അക്കാദമിക്കെതിരിൽ എതിരില്ലാത്ത രണ്ട് ഗോളിന് യുണൈറ്റഡ് ഫുട്ബോൾ അക്കാദമിക്ക് കിരീടം . വിന്നേഴ്സിനുള്ള ട്രോഫികൾ നാസർ മൂച്ചിക്കാനും റണ്ണേഴ്സിന് റമീസ് വാഴക്കാടും കൈമാറി . റിയാദിലെ പഴയകാല താരങ്ങൾ മുഖാമുഖം ഏറ്റുമുട്ടിയ വെറ്ററൻസ് മൽസരത്തിൽ രണ്ടിനെതിരിൽ നാല് ഗോളിന് ഇസ്മ മെഡിക്കൽ സ് വെറ്ററൻസിനെതിരിൽ ലാൻറ്റേൺ വെറ്ററൻസിനു വിജയം നിസാർ കുന്നുംപ്പുറം മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു .

റണ്ണേഴ്സ് ടീമായ പ്രവാസി സോക്കർ എഫ്.സിക്ക് മുജീബ് ഉപ്പട ട്രോഫി കൈമാറുന്നു

വിന്നേഴ്സിന് ജംഷി ചുള്ളിയോടും റണ്ണേഴ്സിന് സമീർ മണ്ണാർ മലയും ട്രോഫികൾ കൈമാറി . ഫൈനൽ മൽസരത്തിൽ റയാൻ പോളിക്ലിനിക് എം.ഡി മുഷ്താഖ് മുഹമ്മദലി , മുജീബ് ഉപ്പട , നാസർ മൂച്ചിക്കാടൻ , റിഫ ഭാരവാഹികളായ ബഷീർ ചേലേമ്പ്ര , സൈഫു കരുളായി ,നാസർ മാവൂർ , വിജയൻ’ നായർ , ഹാരിസ് മഞ്ചേരി ( ജയ് മസാല ) ബഷീർ ഐബി ടെക് , ലത്തീഫ് ത ലാപ്പിൽ (സ്പീഡ് പ്രിൻ്റ് ) എന്നിവർ കളിക്കാരുമായി ഹസ്തദാനം നടത്തി . ടോപ് സ്കോറർ നബീൽ അരക്കിണർ ( അസീസിയ സോക്കർ ) മാൻ ഓഫ് ദ ടൂർണ്ണമെൻറ് കുഞ്ഞു കൊണ്ടോട്ടി ( ബ്ലാസ് റ്റേഴ്സ് വാഴക്കാട്) ഗോൾ കീപ്പർ അർഷദ് വാഴക്കാട് ( ബ്ലാസ് റ്റേഴ്സ് വാഴക്കാട്) ഡിഫൻ്റർ ഇസ്ഹാഖ് എടക്കര ( പ്രവാസി സോക്കർ ) എന്നിവർ വ്യക്തിഗത പുരസ്കാരത്തിന് അർഹരായി .

വിന്നേഴ്സിന് മുഷ്ത്താഖ് മുഹമ്മദലി യും റണ്ണേഴ്സിന് മുജീബ് ഉപ്പ ടയും ട്രോഫികൾ കൈമാറി . അമീർ സുഹൈൽ നർകോട് , മജീദ് ബസ്ക്കർ , അൻസാർ കരുവാരക്കുണ്ട് , അഷ്റഫ് വയനാട് , ആശിഖ് പരപ്പനങ്ങാടി , റമീസ് വാഴക്കാട് എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു . യഹ്ക്കൂബ് ഒതായി , സഹീർ പെരിന്തൽമണ്ണ , ഫവാസ് എടവണ്ണ , ഹമീദ് എടത്തനാട്ടുകര , മുസ് ബിൻ കരുവാരക്കുണ്ട് , നാസർ പാണ്ടിക്കാട് , ഷാജി അരീക്കോട് , നാസർ എടക്കര , സഫീർ അരീക്കോട് , ഇർഷാദ് മൊല്ല , മൂസ മേൽമുറി , അലി അസ്ക്കർ പാലക്കാട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി


Read Previous

രണ്ട് വര്‍ഷത്തെ പ്രണയം, മൂന്ന് മാസം മുമ്പ് വിവാഹം; നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Read Next

സിബിൻ കരുവാരകുണ്ടിനു യാത്രയയപ്പ്‌ നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »