Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശബരിമല വിശ്വാസ സംരക്ഷണം: വൃശ്ചികം ഒന്നിന് പ്രതിഷേധ ജ്യോതി തെളിക്കാന്‍ കോണ്‍ഗ്രസ്


തിരുവനന്തപുരം: ശബരിമല വിശ്വാസസംരക്ഷണത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വൃശ്ചികം ഒന്നിന് വിശ്വാസസംരക്ഷണ ജ്യോതികള്‍ സംഘടിപ്പിക്കുമെന്നും സ്വര്‍ണക്കൊള്ളയില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മണ്ഡല മകരവിളക്കിന് നടതുറ ക്കുന്ന ദിവസം എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസ് പ്രതിഷേധ ജ്യോതി തെളിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി കെ ജയകുമാറിനെ നിയോ ഗിച്ചതിന് കാരണം സിപിഎമ്മില്‍ നിന്നും ആരും യോഗ്യരല്ല എന്ന് വ്യക്തമായതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായിട്ടുള്ള വിലയിരുത്തലാകും തദ്ദേശ തെരഞ്ഞെടുപ്പെന്ന് സണ്ണി ജോസഫ് പറഞ്ഞു. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് സമാന്തരമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ദുരുദ്ദേശമാണ്. എസ്‌ഐആറുമായി നിസഹകരണം ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി യെന്നും സണ്ണി ജോസഫ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ തുടങ്ങാന്‍ കഴിഞ്ഞു. മിഷന്‍ 2025ന്റെ ഭാഗമായി യുഡി എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനും മികച്ച സ്ഥാനാര്‍ഥികളെ ഐകകണ്ഠ്യനേ നിശ്ചയിക്കാനാ യെന്നും സണ്ണി ജോസഫ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഴുവന്‍ പ്രതികളെയും പുറത്തു കൊണ്ടുവരണം. നിലവിലെ സാഹചര്യത്തില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും നഷ്ടപ്പെട്ട സ്വര്‍ണം എത്രയെന്ന് തിട്ടപ്പെടുത്താനോ അത് വീണ്ടെടുക്കാനോ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.


Read Previous

ഹിജാബ് വിവാദമുണ്ടായ സ്‌കൂളിലെ പിടിഎ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാര്‍ഥി

Read Next

ബുര്‍ഖ ധരിച്ച് കണ്ടിട്ടേയില്ല, പുറത്ത് എവിടെയെങ്കിലും പോയി നന്നായി ജീവിക്കണമെന്നായിരുന്നു’; ഡോ. ഷഹീനെക്കുറിച്ച് മുന്‍ ഭര്‍ത്താവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »