Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ചെറുമീനുകളില്‍ നിന്ന് വന്‍ സ്രാവുകളിലേക്ക്; ഇഡിയും രംഗത്ത്


തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇ.ഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇ.ഡി നടപടി.

അതിനിടെ ശബരിമലയിലെ സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതി യില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച. സ്വര്‍ണ കവര്‍ച്ചയിലെ ദുരൂഹതയിലേക്കാണ് വിജിലന്‍സ് റിപ്പോര്‍ട്ട് വിരല്‍ ചൂബണ്ടുന്നത്. ദേവസ്വം ബോര്‍ഡ് സംശയ നിഴലിലാണ്. ഉദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായി ചെയ്ത കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികാരികള്‍ അറിഞ്ഞില്ലെന്ന് കരുതാന്‍ കഴിയില്ലെന്നും സ്വര്‍ണ തട്ടി പ്പിന് പിന്നില്‍ ഉദ്യോഗസ്ഥ താല്‍പര്യം മാത്രമെന്ന് കാണാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് സംശയം നീളുന്നതാണ് റിപ്പോര്‍ട്ട്.

2019 ലെ ബോര്‍ഡ് അധികാരികളുടെ പ്രേരണയോ സമ്മര്‍ദ്ദമോ നിര്‍ദേശമോ ഉണ്ടോയെന്ന് സംശയമു ണ്ടെന്നും നിയമവിരുദ്ധമായി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല ദേവസ്വത്തിന് പുറത്തു കൊണ്ട് പോയി സ്വര്‍ണ്ണം പൂശാന്‍ ഇടയായത് 2019 ലെ ബോര്‍ഡിന്റെ വീഴ്ചയാണെന്നും ബോര്‍ഡിനെതിരെയും തുടര്‍ നടപടി വേണമെന്നും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, ശബരിമലയിലെ സ്വര്‍ണാപഹരണ കേസില്‍ അന്വേഷണം ചെറു മീനുകളില്‍ ഒതുങ്ങാ തെ വന്‍ സ്രാവുകളിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. ശബരിമലയിലെ സ്വര്‍ണാപ ഹരണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലെ എഫ്‌ഐ ആറില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ത്തു. 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ യാണ് എട്ടാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. ഇ.ഡി കൂടി അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ചില ഉന്നത രാഷ്ട്രീയ നേതാക്കളിലേക്കും വന്‍ ബിസിനസുകാരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.

പക്ഷേ ദേവസ്വം വിജിലന്‍സിന്റെ എഫ്‌ഐആറില്‍ ബോര്‍ഡിലെ ആരുടെയും പേരില്ല. എ. പത്മകുമാര്‍ പ്രസിഡന്റായ ഭരണ സമിതിയാണ് പ്രതിസ്ഥാനത്തുള്ളത്. 2019 ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടു കൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ബോര്‍ഡിന് നഷ്ടമു ണ്ടാക്കാനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡില്‍ ശങ്കര്‍ ദാസ്, കെ. രാഘവന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.

എന്നാല്‍ വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്റെ കാലത്ത് ശബരിമലയില്‍ ചെയ്തിട്ടില്ലെന്നും ആക്ര മിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും എ. പത്മകുമാര്‍ പറഞ്ഞു. അറിഞ്ഞോ അറിയാതെയോ തന്റെ ഭാഗത്തു നിന്നോ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നോ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. വീഴ്ചയുണ്ടോയെന്ന് കോടതി പരിശോധിക്കട്ടെയെന്നും എഫ്‌ഐആറിനെക്കുറിച്ച് അറിയില്ലെന്നും എ. പത്മകുമാര്‍ പറഞ്ഞു.


Read Previous

കേരളത്തോടുളള കടുത്ത അവഗണ അവസാനിപ്പിക്കണം; കേളി ബദിയ ഏരിയ സമ്മേളനം.

Read Next

‘അമേരിക്ക തിരുത്തണം; അല്ലെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കടുത്ത നടപടി സ്വീകരിക്കും’: 100 % തീരുവയില്‍ മറുപടിയുമായി ചൈന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »