റായ്പൂര്‍: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അപ്പര്‍ കട്ട്. ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സച്ചിന്‍ തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിച്ചത്.

റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിന്‍ഡീസിനെതിരെ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ സച്ചിന്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ സാധിച്ചു.
18 പന്തില്‍ 25 റണ്‍സുമായി സച്ചിന്‍ മടങ്ങി. ടിനോ ബെസ്റ്റിന്റെ പന്തില്‍ ഫൈന്‍ ലെഗില്‍ ചാഡ്‌വിക്ക് വാള്‍ട്ടണ് ക്യാച്ച്. ഒന്നാം വിക്കറ്റില്‍ 67 റണ്‍സ് ചേര്‍ത്ത ശേഷമാണ് സച്ചിന്‍ മടങ്ങിയത്.
അമ്പാട്ടി റായുഡു (55), ഗുര്‍കീരത് മന്‍ (14) എന്നിവരാണിപ്പോള്‍ ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ ഒരു നഷ്ടത്തില്‍ 95 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ.
ആറാം ഓവറില്‍ വിന്‍ഡീസിന്റെ ജെറോം ടെയ്‌ലര്‍ക്കെതിരെയായിരുന്നു സച്ചിന്റെ അപ്പര്‍ കട്ട്. അപ്പര്‍ കട്ട് മാത്രമല്ല, അതിന് തൊട്ടുമുമ്പ് കളിച്ച ഷോട്ടും സച്ചിന്റെ ക്ലാസ് എവിടേയും പോയിട്ടില്ലെന്ന് വിളിച്ചുപറയുന്നതായിരുന്നു. റായ്പൂരില്‍ ഹൗസ്ഫുള്‍ കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു സച്ചിന്റെ പ്രകടനം. സച്ചിന്റെ ഷോട്ടുകളുടെ വീഡിയോ കാണാം.