
മ്യാന്മറില്‍ വീശിയടിച്ച ‘യാജി’ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 226 ആയി ഉയർന്നു, 77 പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്
ചുഴലിക്കാറ്റിനെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മ്യാന്മർ, വിയറ്റ്നാം, ലാവോസ്, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലായി 500ൽ പരം ആളുകളുടെ ജീവനെടു ത്തതയാണ് കണക്കുകള്‍ പുറത്തുവരുന്നത്. മ്യാന്മറിലെ 2,60,000 ഹെക്ടർ നെൽകൃ ഷിയും മറ്റ് വിളകളും വെള്ളപ്പൊക്കത്തിൽ നശിച്ചുപോയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആകെ 6,31,000 പേർക്ക് വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപെട്ടതായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കാര്യാലയം (OCHA) അറിയിച്ചു.