ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ് : കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട എൻ പി മുഹമ്മദ് ഹനീഫ (വേങ്ങര)യുടെ കുടുംബത്തിനുള്ള പദ്ധതി വിഹിതമായ പത്ത് ലക്ഷം രൂപ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി.
ചടങ്ങിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ, ജനറൽ സെക്രട്ടറി എം. മൊയ്തീൻകോയ, ഇ. സാദിഖലി (ചന്ദ്രിക) എൻ.പി ഹനീഫ ചിൽഡ്രൻസ് എഡ്യൂക്കേഷൻ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എ.കെ മുസ്തഫ, കുട്ട്യാലി ചെട്ടിയമ്മൽ, ഹസ്സൻ ഊരകം, ഫൈസൽ മാലിക് എന്നിവർ പങ്കെടുത്തു.
നാലാം വർഷത്തിലേക്ക് പ്രവേശിച്ച സെൻട്രൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി വഴി പത്ത് ലക്ഷം രൂപയാണ് വിഹിതമായി അംഗങ്ങളുടെ ആശ്രിതർക്ക് നൽകി വരുന്നത്. പ്രവാസലോകത്തെ ഏറ്റവും വലിയ തുക നൽകുന്ന ഒരു സുരക്ഷാ പദ്ധതിയാണിത്. ചെറിയ തുക വിഹിതമായി സമാഹരിച്ച് റിയാദിലെ പൊതു സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടന്ന് വരുന്നത്. നാഷണൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയും ഇതോടൊപ്പം സൗദിയിലെ പ്രവാസിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇരു പദ്ധതികൾ വഴി നിരവധി പേർക്ക് ചികിത്സാ സഹായവും നൽകി വരുന്നുണ്ട്.