സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് 2022’ കിരീടം ടീം പാരമൗണ്ടിന്


റിയാദ് : കഴിഞ്ഞ രണ്ടുമാസത്തിലേറെയായി കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്നുവന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റായ ‘സഫാമക്ക – കേളി മെഗാ ക്രിക്കറ്റ് 2022’ ന് ആവേശോജ്ജ്വല സമാപനം.

സുലൈ എം.സി.എ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം പാരമൗണ്ട് – ആഷസ് ക്ലബ്ബിനെ 23 റൺസിന്‌ പരാജയപ്പെടുത്തി ജേതാക്കളായി. 24 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീം പാരമൗണ്ട് ജേതാക്കളായത്. ഫൈനലിൽ ടോസ് നേടിയ ടീം പാരമൗണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയും കൂറ്റൻ സ്കോർ പടുത്തുയർക്കുകയും ചെയ്തു. മറുപടി ബാറ്റി ങ്ങിനിറങ്ങിയ ആഷസ് ആവസാന ബോൾ വരെ പൊരുതിയെങ്കിലും പാരമൗണ്ട് ഉയത്തിയ സ്കോറിനെ മറികടക്കാനായില്ല.

ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായും ടൂർണമെന്റിലെ മികച്ച ബൗളറായും, മികച്ച താരമായും ടീം പാരാമൗണ്ടിന്റെ സദ്ദു കർണാടിനെ തിരഞ്ഞെടുത്തു. ടീം പാരാമൗണ്ടിന്റെ മിഥുൻ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായും, മികച്ച ഫീൽഡറായി മാസ്റ്റേഴ്സ് റിയാദിന്റെ ആസിഫിനെയും തിരഞ്ഞെടുത്തു. ഷാബി അബ്ദുൽസലാം, അജു എന്നിവർ അമ്പയർമാരായി ഫൈനൽ മത്സരം നിയന്ത്രിച്ചു.

സമാപന ചടങ്ങിൽ ടൂർണമെന്റ് സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷതയും വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് സമാപന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, ഉസ്താദ് ഹോട്ടൽ പ്രതിനിധി ഷംമാസ്, ബേക്കേഴ്‌സ് കോവ് പ്രതിനിധി പ്രിൻസ് തോമസ്, മാംഗ്ലൂർ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി ഹനീഫ കാരോട്, റിയാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ ഷാബിൻ ജോർജ്, അസാഫ് പ്രതിനിധി പ്രസാദ് വഞ്ചിപ്പുര, എച്.എം.സി.സി പ്രതിനിധി സജീവ് മത്തായ്‌, ഒബായാർ ട്രാവൽസ് പ്രതിനിധി അസൈനാർ, ഫോക്കസ് പ്രതിനിധി സി.നിസാം, സ്കൈഫയർ ടയേഴ്‌സ് പ്രതിനിധി കാഹിം ചേളാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വിജയികളായ ടീം പാരമൗണ്ടിന് ഉസ്താദ് ഹോട്ടൽ പ്രതിനിധികൾ ഷംമാസ്, അനൂബ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ഷാജി ജോസഫ് എന്നിവർ വിന്നേഴ്സ് ട്രോഫിയും, കേളിയും, സഖാവ് കെ.വാസുവേട്ടൻ മെമ്മോറിയൽ & അസാഫും സംയുക്തമായി നൽകുന്ന വിന്നേഴ്‌സ് പ്രൈസ് മണി പ്രസാദ് വഞ്ചിപുരയും, സുമോൾ പ്രസാദും ചേർന്നു നൽകി. കേളി സെക്രട്ടറി ടീം അംഗങ്ങൾക്ക് മെഡലുകൾ വിതരണം ചെയ്തു.

റണ്ണറപ്പായ ആഷസിന് സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ കണ്ടോന്താർ, കൺവീനർ ഗഫൂർ ആനമങ്ങാട് എന്നിവർ ചേർന്ന് സഫാമക്ക റണ്ണറപ്പ് ട്രോഫിയും, മോഡേൺ എജ്യൂക്കേഷന് വേണ്ടി പ്രൈസ് മണി കേളി ട്രഷറർ ജോസഫ് ഷാജിയും നൽകി. റണ്ണറപ്പിനുള്ള മെഡലുകൾ കേളി പ്രസിഡന്റ് വിതരണം ചെയ്തു.

സെമി ഫൈനലിൽ പ്രവേശിച്ച ഉഫുക് ക്ലബ്ബിനുള്ള ക്യാഷ് പ്രൈസ്, ഉമ്മുൽ ഹമാം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിക്കും ഏരിയ കമ്മറ്റി അംഗങ്ങളും ചേർന്ന് കൈമാറി. മാസ്റ്റേഴ്സ് റിയാദിനുള്ള ക്യാഷ് പ്രൈസ് സ്കൈ ഫയർ ടയേഴ്‌സ് എം.ഡി കാഹിം ചേളാരിയും സ്പോർട്സ് കമ്മിറ്റിയംഗം മൻസൂർ ഉമൽഹാമാമും ചേർന്ന് കൈമാറി. സെമി ഫൈനലിസ്റ്റുകൾക്കുള്ള ട്രോഫികൾ അൽഖർജ് ഏരിയ സെക്രട്ടറി രാജൻ പള്ളിട ത്തടവും ഏരിയ കമ്മിറ്റി അംഗങ്ങളും ചേർന്ന് കൈമാറി. സെമി ഫൈനൽ മത്സരങ്ങ ളിലെ മാൻ ഓഫ് ദി മാച്ചിന്നുള്ള പുരസ്കാരം വിഷ്ണുജിത്തിന് (ആഷസ് ക്ലബ്ബ്) കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാറും, നുമാന് (പാരമൗണ്ട്) കേളി വൈസ്പ്രസിഡന്റ് രജീഷ് പിണറായിയും കൈമാറി.

ടൂർണമെന്റിലെ മികച്ചബാറ്റ്സ്മാനുള്ള പുരസ്‌കാരം എം റഹിമും, ബൗളർക്കുള്ള പുരസ്‌കാരം സ്പോർട്സ് കമ്മറ്റി ചെയർമാൻ ഷറഫ് പന്നിക്കോടും, മികച്ച ഫീൽഡറിനുള്ള

പുരസ്‌കാരം ഫാബ്രോടെക്സ് സ്പോർട്സ് വെയർ പ്രതിനിധിയും, ടീം -ഓർഡിനേറ്ററുമായ രാജേഷ് ചാലിയാറും ചേർന്ന് കൈമാറി. മാൻ ഓഫ് ദ സീരീസ് പുരസ്കാരം ടെക്‌നോമാറ്റ് ഇലട്രോണിക് പ്രതിനിധി ഹബീബ് നൽകി സംഘാടക സമിതി കൺവീനർ ഗഫൂർ ആനമങ്ങാട് ചടങ്ങിന് നന്ദി പറഞ്ഞു.


Read Previous

റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പെലെ അനുശോചനം നടത്തി

Read Next

അബ്ദുശഹീദ്‌ ഫാറൂഖിക്ക് യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »