സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് കൂപ്പൺ സമ്മാന വിതരണം നടത്തി


റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ ‘സഫാമക്ക-കേളിമെഗാ ക്രിക്കറ്റ് 2022’ നോടനുബന്ധിച്ച് നടന്ന കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾ ക്കുള്ള സമ്മാന വിതരണം നടത്തി. ബത്ഹ ക്‌ളാസിക് ആഡിറ്റോറി യത്തിൽ നടത്തിയ ചടങ്ങ് കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം.സാദിഖ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കേളി ജോയിന്റ് സെക്രട്ടറി മധുബാലുശ്ശേരി ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. 4ജിസി സപ്പോർട്ടിങ് ടീം സ്പോണ്സർ ചെയ്ത ഒന്നാം സമ്മാനം 32 ഗ്രാം ഗോൾഡ് കോയിന് അർഹനായ സബാജ് എം ജേക്കബിന് കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖും, കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും ചേർന്ന് സമ്മാനം കൈമാറി.

ബേക്കേഴ്സ് കോവ് സ്പോണ്സർ ചെയ്ത രണ്ടാം സമ്മാനമായ 16 ഗ്രാം ഗോൾഡ് കോയിന് അർഹനായ റഫീഖ് അരിപ്രക്ക് ബേക്കേഴ്സ് കോവ് എം.ഡി പ്രിൻസ് തോമസ് സമ്മാനം നൽകി. സഫാമക്ക സ്പോണ്സർ ചെയ്ത മൂന്നാം സമ്മാനമായ 8 ഗ്രാം ഗോൾഡ് കോയിന് അർഹനായ സുലൈമാൻ ഊരകത്തിന് രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ കൈമാറി.

4ജിസി സപ്പോർട്ടിങ് ടീം നൽകുന്ന നാലാം സമ്മാനമായ 32″ എൽഇഡി ടിവിക്ക് അർഹനായ ഫഹദിന് സെക്രട്ടറി സുരേഷ് കണ്ണപുരം കൈമാറി. റിയാദ്, അൽഖർജ്, ദവാദ്മി, മജ്മ എന്നിവിടങ്ങിളിലുള്ള അറബ്, ഫിൽപൈൻസ്, ഇന്ത്യൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യക്കാരായ 176 പേർ കേളിയുടെ ആദ്യ മെഗാ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായ കൂപ്പൻ സമ്മാനങ്ങൾക്ക് അർഹരായി.

ഒന്നാം സമ്മാനർഹനായ സബാജ് കേളിയുടെ ഒരു ലക്ഷം പൊതിച്ചോറ് പദ്ധതിയിലേക്ക് 200 പൊതിച്ചോറുകൾ സംഭാവന ചെയ്തുകൊണ്ട് തന്റെ സന്തോഷം സദസിൽ പങ്കു വെച്ചു. കേളിയയുടെ 12 ഏരിയകളിൽ നിന്നും വന്ന സമ്മാനങ്ങൾ അതാത് ഏരിയ കമ്മറ്റി അംഗങ്ങളും രക്ഷാധികാരി സമിതി ആംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. ബേക്കേഴ്സ് എം.ഡി പ്രിൻസ്, ഫ്‌ളക്സി മാർക്കറ്റിംഗ് മാനേജർ ശ്രീ സാനു, പ്രസാദ് വഞ്ചിപ്പുര, ക്രിക്കറ്റ് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പ്രഭാകരൻ കണ്ടോന്താർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ടൂർണമെന്റ് കമ്മറ്റി കൺവീനർ ഗഫൂർ ആനമങ്ങാട് ചടങ്ങിന് നന്ദി പറഞ്ഞു.

ഫോട്ടോ : കൂപ്പൺ നറുക്കെടുപ്പിൽ 32ഗ്രാം ഗോൾഡ് കോയിന് അർഹനായ സബാജ് എം ജേക്കബിന് കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖും, കേളി സെക്ര ട്ടറി സുരേഷ് കണ്ണപുരവും ചേർന്ന് സമ്മാനം കൈമാറുന്നു


Read Previous

പുതുകാല കവിതാ ചർച്ചയുമായി ചില്ലയുടെ ഡിസംബർ വായന

Read Next

സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് കൊളീജിയത്തിലല്ല, സെര്‍ച്ച് കമ്മിറ്റിയില്‍: വിശദീകരണവുമായി കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »