റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തു റിയാദില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ സേഫ് വേ സാന്ത്വനം എട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ഇവന്‍റെ “സേഫ് വേ നൈറ്റ്” ഫെബ്രുവരി 29 വ്യാഴാഴ്‌ച്ച വൈകിട്ട് 6 മണിമുതൽ 12 മണിവരെ റിയാദിലെ ഷെയ്ഖ് ജാബർ റോഡിലുള്ള നവാരസ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. ആഘോഷ പരിപാടിയില്‍ പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫ്, അക്ബർ ഖാൻ, മൻസൂർ ഇബ്രാഹിം, ഫാസിലാ ബാനു എന്നിവർ നയിക്കുന്ന ഗാനസന്ധ്യ, റിയാദിലെ കലാകാര ന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും,സാംസ്‌കാരിക സമ്മേളനവും അരങ്ങേറുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ജീവകാരുണ്യത്തിനൊരു കൈത്താങ്ങ്” എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ കഴിഞ്ഞ 8 വർഷമായി റിയാദിലെ ഡ്രൈവർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കു മായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 33 ലക്ഷം രൂപയിലധികം സഹായധനം നൽകാൻ കഴിഞ്ഞിട്ടുണ്ട്, മെമ്പർമാർക്കായി ചികിത്സാസഹായം, എമർജൻസി ഘട്ടങ്ങളിൽ വിമാന ടിക്കറ്റുകൾ, കൂടാതെ ഇഫ്താർ സംഗമങ്ങൾ, ലേബർ ക്യാമ്പുകളിലെ ഭക്ഷ്യ കിറ്റ് വിതരണം,അംഗങ്ങളുടെ ആരോഗ്യപരിപാലനത്തിന് പ്രാധാന്യം നൽകി റിയാദിലെ വിവിധ പോളിക്ലിനിക്കുകളുമായി ചേർന്ന് മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ സംഘടന ചെയ്തുവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷത്തിടയിൽ എന്നെന്നേക്കുമായി വിടപറഞ്ഞുപോയ അംഗങ്ങളായ നജീബ് ആനവാതിൽ, ഹസ്സൻ ഫാറൂഖ്, സലാം അഞ്ചൽ, ലൂയിസ് കൊല്ലം, ഷെഫിമോൻ റഹിം, ഫൈസൽ കോഴിക്കോട് എന്നിവരെ പ്രത്യേകം സ്മരിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു
വാർത്താ സമ്മേളനത്തിൽ ചെയർമാൻ -ബഷീർ കുട്ടംബൂർ, പ്രസിഡണ്ട് ഹനീഫ കാസർക്കോട്, സെക്രട്ടറി അഷറഫ് ബാലുശ്ശേരി, ട്രഷറർ മുഹമ്മദലി എഗരൂർ, ചാരിറ്റി ചെയർമാൻ മുസ്തഫ ചെറുപ്പുളശ്ശേരി, മീഡിയ കൺവീനർ സാജിം തലശ്ശേരി, ജോയിന്റ് സെക്രട്ടറിമാരായ ജൈസൽ നന്മണ്ട അഷറഫ് രാമനാട്ടുകര എന്നിവര്‍ പങ്കെടുത്തു