ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദിയിൽ സ്കൂൾ ബസുകളിൽ സുരക്ഷാ നിബന്ധനകൾ പാലിക്കണമെന്ന് സൗദി ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നൽകി. പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തോടനുബന്ധിച്ചാണ് അതോറിറ്റി നിർദേശം നൽകിയത്. ഈ ആവശ്യകതകൾ നടപ്പിലാക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ ഗതാഗത സുരക്ഷ വർധിപ്പിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
അതേസമയം ലൈസൻസുള്ള ബസുകൾ ട്രാക്കിങ് സംവിധാനങ്ങളും സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. സ്കൂൾ ബസുകൾ നിരവധി അടിസ്ഥാന മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു. അഗ്നിശമന ഉപകരണങ്ങൾ, പ്രഥമശുശ്രൂഷ കിറ്റുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ വാഹനങ്ങളിൽ സജ്ജീകരിക്കുക, പതിവ് അറ്റകുറ്റപ്പണികളും പരിശോധന കളും നടത്തുക, ഡ്രൈവർമാർ നിയുക്ത റൂട്ടുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വിദ്യാർത്ഥികൾ സുരക്ഷിതമായി വാഹനങ്ങളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും യാത്രയിലുടനീളം അവരുടെ സുരക്ഷ ഉറപ്പാക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണമെന്നും അതോറിറ്റി അറിയിച്ചു.
