തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണം-എം ജിഎം റിയാദ്


2024-2026 വർഷത്തേ എം ജിഎം റിയാദ് ഭാരവാഹികള്‍ നൗഷില ഹബീബ് പ്രസിഡന്റ്). ഫർഹാന ഷമീൽ ( ജനറൽ സെക്രട്ടറി) കമറുന്നിസ സിറാജ് ( ട്രഷറർ )

റിയാദ് : തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിനും തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട സമത്വവും തൊഴിൽ നേടാനുള്ള തുല്യവകാശവും ഉറപ്പാക്കുന്ന ശക്തമായ നിയമ സംവിധാനം പ്രാബല്യത്തിൽ വരണമെന്ന് റിയാദ് ചാപ്റ്റർ MGM ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

പരാതിക്കാരിയുടെ സ്വകാര്യത പൂർണമായി മാനിക്കുന്ന രൂപത്തിലുള്ള നിയമങ്ങൾക്ക് ഇത്തരത്തിലുള്ള ചൂഷണങ്ങൾ തടയാൻ സാധിക്കുമെന്നും തൊഴിലിടങ്ങളിൽ സ്ത്രീ കൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിന് ശക്തമായ നടപടി സ്വീക രിക്കണമെന്നും യോഗം നിർദ്ദേശിച്ചു.സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന MGM, മെമ്പർഷിപ് ക്യാമ്പയിൻ പൂർത്തീകരിച്ച് 2024-2026 വർഷത്തേ ക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

നുസ്രത്ത് നൗഷാദ് (അഡ്വൈസറി ചെയർപേഴ്സൺ), നൗഷില ഹബീബ് (പ്രസിഡന്റ്) ,ഫർഹാന ഷമീൽ(ജന.സെക്രട്ടറി),കമറുന്നിസ സിറാജ് (ട്രഷറർ),നസീന നൗഫൽ, നിബാന ശിഹാബ്, ഹിബ നൗഫൽ (വൈസ്. പ്രസിഡന്റ്), നബീല റിയാസ്, ഡോ:റഫ ഷാനിത്ത്,ഫാത്തിമ സുനീർ (ജോ.സെക്രട്ടറി ).(എക്‌സിക്യുട്ടീവ് അംഗങ്ങൾ) ഷമ ലുബാന, മുബഷിറ, ഷാനിദ സലീം, മർയം, നിദ സഹ്ൽ, നഷാത്ത്, ജുംലത്ത്, മൈമൂന ബഷീർ, നിദ റാഷിദ്‌ എന്നിവരെയും തെരഞ്ഞെടുത്തു


Read Previous

വീട്ടിലേക്ക് തിരിച്ചു പോകേണ്ട നേരിട്ട് ആശുപത്രിയിലേക്ക് പോകാൻ ഞാനാണ് യെച്ചൂരിയോട് പറഞ്ഞത്; യെച്ചൂരിയെ വികാരഭരിതനായി അനുസ്മരിച്ച് പ്രതിപക്ഷ നേതാവ്

Read Next

വയനാട് പുനഃരധിവാസം; കേളി അരക്കോടി കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »