Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാവി നിറമുള്ള ലോഗോ, ഒപ്പം കണക്‌ടിംഗ് ഇന്ത്യയ്‌ക്ക് പകരം ഇനി കണക്‌ടിംഗ് ഭാരത്, ബിഎസ്‌എൻഎല്ലിൽ പുതിയ മാറ്റം നടപ്പാക്കി


ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബി.എസ്.എൻ.എൽ) പുതിയ ലോഗോ. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് സജ്ജമാക്കു ന്നതിന് മുന്നോടിയായി, സ്പാം ബ്ലോക്കിംഗ് സൊല്യൂഷൻ, വൈഫൈ റോമിംഗ് സേവനം, ഇൻട്രാനെറ്റ് ടിവി തുടങ്ങി ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചു.

ലോഗോയിലെ ഗോളത്തിന്റെ ചാരനിറം കാവിയായപ്പോൾ ‘കണക്ടിംഗ് ഇന്ത്യ’ എന്നത് ‘കണക്ടിംഗ് ഭാരത്’ എന്നാക്കി. സുരക്ഷിതം, താങ്ങാവുന്നത്, വിശ്വസനീയം എന്നീ വാക്കുകളും ചേർത്തു. ഗോളത്തെ ചുറ്റുന്ന വളയത്തിന്റെ നിറവും മാറി. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ലോഗോ അവതരിപ്പിച്ചത്.

തട്ടിപ്പുകളും സ്പാം കോളുകളും തടയാനുള്ള സേവനം, യാത്ര ചെയ്യുമ്പോൾ ഏത് ബി.എസ്.എൻ.എൽ എഫ്.ടി.ടി.എച്ച് വൈഫൈ നെറ്റ്‌വർക്കിലേക്കും കണക്‌ട് ചെയ്യാൻ കഴിയുന്ന വൈഫൈ റോമിംഗ്, എഫ്.ടി.ടി.എച്ച് ഉപയോക്താക്കൾക്ക് ഇൻട്രാനെറ്റ് ലൈവ് ടിവി വഴി 500ലധികം പ്രീമിയം ചാനലുകൾ, പുതിയ സിം കാർഡ് വാങ്ങാൻ എനി ടൈം സിം (എ.ടി.എസ്) കിയോസ്‌കുകൾ, ഉപഗ്രഹ സഹായത്തോടെ പ്രവർത്തിക്കുന്ന എസ്.എംഎസ് സേവനം, ദുരന്തനിവാരണ നെറ്റ്‌വർക്ക് സേവനം,

ഖനന മേഖലയ്ക്ക് സുരക്ഷിതമായ 5ജി നെറ്റ്‌വർക്ക് എന്നിവയും അവതരിപ്പിച്ചു. എ.ടി.എസ് കിയോസ്‌കുകൾ വഴി പുതിയ സിം കാർഡുകളുടെ കെ.വൈ.സി പൂർത്തിയാക്കി പെട്ടെന്ന് ആക്ടീവേറ്റ് ചെയ്യാം.


Read Previous

ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാനക്കമ്പനികള്‍; ഇന്ന് മാത്രം ലഭിച്ചത് 34 ഭീഷണി സന്ദേശങ്ങള്‍; താളം തെറ്റി സര്‍വീസ്

Read Next

ലോകത്തിലെ ഏറ്റവും മാരകശേഷിയുള്ള ഡ്രോണുകൾ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുന്നു. എന്താണ് UAV?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »