സഹൃദയ പയ്യന്നൂർ ഓണഘോഷവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു


സഹൃദയ പയ്യന്നൂരിന്റെ ഈ വർഷത്തെ ഓണവും കേരളപ്പിറവി ദിനവും “പയ്യന്നൂരോണം 2024’ എന്ന പേരിൽ നടന്നു. ഘോഷയാത്രയോടും ചെണ്ട മേളത്തോടെയും ആരംഭിച്ച പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി ബാലമുരളി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്യാം അദ്ധ്യക്ഷത വഹിച്ച യോഗം വിശിഷ്ടാതിഥികളായ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ജയചന്ദ്രൻ രാമന്തളി, ലോകകേരളസഭ അംഗങ്ങളായ സി വി നാരായണൻ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയർമാൻകെ.വി. ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി. കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ, പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ, സിനിമ സീരിയൽ താരം ഉണ്ണിരാജ എന്നിവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും തെയ്യക്കോലത്തിന്റെ സെൽഫി പോയിന്റും, പരിപാടിക്ക് മിഴിവേകി. 2016 മുതൽക്കാണ് സഹൃദയ പയ്യന്നൂർ പ്രവർത്തനമാരംഭിച്ചത്.


Read Previous

ബഹ്റൈൻ മലയാളീഫോറം കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു

Read Next

കേരളത്തിലെ വോട്ടുചോര്‍ച്ച ഗുരുതരം, അടിസ്ഥാന വര്‍ഗവുമായി അകലുന്നു, കോണ്‍ഗ്രസിനോട് അകലം പാലിക്കണം; സിപിഎം കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »