
റിയാദ്: റിയാദിലെ കലാ കായിക ജീവകാരുണ്യ സംഘടനയായ സഹൃദയ റിയാദ് ‘സഹൃദയോത്സവം 2025’ പരിപാടി വർണാഭമായി നടന്നു. അൽ യാസ്മീൻ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന സഹൃദയോ ത്സവം കിംഗ് സൗദ് മെഡിക്കൽ സിറ്റി ട്രോമാ കാൾസൾട്ടൻറ് ഡോ. എമാദ് അൽ മൗദി ഉത്ഘാടനം ചെയ്‌തു. ശ്രീ. ശിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു .
നിറഞ്ഞ സദസിൽ നടന്ന പരിപാടിയിൽ സഹൃദയ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടി കൾക്ക് പുറമെ വിവിധ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെയും പരിപാടികൾ നടന്നു. റിയാദിലെ ഗായകരായ ശ്രി ശങ്കർ കേശവന്റെയും മാലിനിയുടെയും നേതൃത്വത്തിൽ നടന്ന ഗാനമേള സദസ്സിന് ആവേശമായി.
സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഹാസ്യാത്മകമായി അവതരിപ്പിച്ച നാടകം വ്യത്യസ്തമായി. മയക്കുമരുന്നുകളല്ല കലയാണ് മനുഷ്യന് വേണ്ട ലഹരിയെന്ന വലിയ സന്ദേശം നൽകുന്നതായിരുന്നു നാടകം.
സഹൃദയ റിയാദിന്റെ ഭാരവാഹികളായ സുനിൽ സാഗര,ബിനീഷ് ,ബിനു കവിയൂർ ,അജേഷ് , ജിഷ ,രാജി ബക്കർ, ജയേഷ് തുടങ്ങിയവർ നേതൃത്വം നൽകി