റിയാദ്: ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തേയും ആശയത്തെയും ക്രിയാത്മകമായി തൻ്റെ ജീവിതത്തിലുട നീളം ചേർത്ത് പിടിച്ച നേതാവായിരുന്നു സക്കറിയ സാഹിബ് വാടാനപ്പിള്ളിയെന്ന് സൗദി റിയാദ് കെ.എം. സി.സി തൃശൂർ ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. കെ.എം. സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് കുട്ടി ചേലക്കര അധ്യക്ഷനായി, സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് കബീർ വൈലത്തൂർ ഉദ്ഘാടനം ചെയ്തു.

രണ്ട് പതിറ്റാണ്ടിലേറെ റിയാദിലുണ്ടായ അദ്ദേഹം ജില്ല കമ്മറ്റിയുടെ സീനിയർ വൈസ് പ്രസിഡൻ്റായി കെ.എം.സി.സിയേ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും, കാർക്കശ്യമായ നിലപാടുക ളിലൂടെ തൻ്റെ ആശയത്തെ മുന്നോട്ട് നയിക്കുകയും പ്രസിന്ധികളെ തരണം ചെയ്തും പാവങ്ങളെ ചേർത്ത് പിടിക്കുകയും കമ്മറ്റിക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നൽകുകയും ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത് പിടിച്ച പ്രിയപ്പെട്ട നേതാവായിരുന്നു സക്കറിയ സാഹിബെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
സെൻട്രൽ കമ്മറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ ഖാദർ വെൺമെനാട്, ഉമർ ചളിങ്ങാട്, നിസാർ മരതയൂർ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജന സെക്രട്ടറി അൻഷാദ് കയ്പമംഗലം സ്വാഗതവും, ജില്ലാ ട്രഷറർ മുഹമ്മദ് ഷാഫി കല്ലിങ്ങൽ നന്ദിയും പറഞ്ഞു. ഷംസു ദ്ദീൻ ഖിറാഅത്ത് നടത്തി. പരിപാടിക്ക് ജില്ലാ ഭാരവാഹികളായ ബഷീർ ചെറുവത്താണി, ഷാഹിദ് അറക്കൽ, ഹിജാസ് തിരുനെല്ലൂർ, സുബൈർ ഒരുമനയൂർ, മുഹമ്മദ് സ്വാലിഹ് അന്തിക്കാട് എന്നിവർ നേതൃത്വം നൽകി.