ഉപ്പും മുളകും’ തിരിച്ച് വരുന്നു; വിശേഷങ്ങളുമായി നിഷ സാരംഗ്


എറണാകുളം: എല്ലാവർക്കും ഇഷ്‌ടപ്പെട്ട പരമ്പരകളിൽ ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാണ് ഉപ്പും മുളകും. കുറച്ചുനാളുകളായി സംപ്രേഷണം നിർത്തിവച്ചിരുന്ന ഉപ്പും മുളകും പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ തിരിച്ച് വരികയാണ്. ഉപ്പും മുളകു മെന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നിഷ സാരംഗ്

ഉപ്പും മുളകിലെ നീലു എന്ന അമ്മ വേഷത്തിൽ വീണ്ടും തിരിച്ചത്തുകയാണ് താരം. ചലച്ചിത്ര സീരിയൽ മേഖലയിൽ 23 വർഷം പിന്നിടുന്നുവെങ്കിലും ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ലഭിച്ച പേരും പ്രശസ്‌തിയും പ്രേക്ഷക പിന്തുണയും മറ്റെങ്ങും നിന്നും ലഭിച്ചിട്ടില്ല എന്ന് താരം പറയുന്നു. ഒരുകാലത്ത് ടെലിവിഷൻ പരമ്പരകളുടെ സ്ഥിര സാന്നിധ്യം ആയിരുന്നു എങ്കിലും പോത്തൻ വാവ, ചോട്ടാ മുംബൈ, മൈ ബോസ് തുടങ്ങിയ നിരവധി സിനിമകളിലും ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്.

നിഷ സാരംഗിന്‍റെ വാക്കുകൾ:

ടെലിവിഷൻ സീരിയലുകളിൽ സജീവമായാൽ സിനിമകളിൽ അവസരം ലഭിക്കില്ല എന്നുള്ള വസ്‌തുത എന്നെ സംബന്ധിച്ചിടത്തോളം അർത്ഥവത്തായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ സിനിമകളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. പക്ഷേ ഉപ്പും മുളകും പരമ്പരയിലെ നീലു എന്ന കഥാപാത്രം കരിയറിലെ ഏറ്റവും ഗുണകരമായ ഘടകമായി. എവിടെപ്പോയാലും പ്രേക്ഷകരുടെ സ്നേഹം നേരിട്ട് അറിയുവാൻ സാധിച്ചു. നീലുവിന്‍റെ സ്വഭാവവും എന്‍റെ സ്വഭാവവും ഒന്നാണെന്ന് വരെ പലരും ചിന്തിക്കുന്നുണ്ട്. എന്നാൽ നീലു തികച്ചും വ്യത്യസ്‌തയാണ്. തിരക്കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും കഥാപാത്ര സൃഷ്‌ടിയാണ് ഞാൻ അഭിനയിച്ച് ഫലിപ്പിച്ചിട്ടുള്ളത്.

അതെന്‍റെ കലാ നൈപുണ്യത്തിന് കിട്ടിയ അനുഗ്രഹം. ഉപ്പും മുളകും പരമ്പര സംപ്രേക്ഷണം അവസാനിപ്പിച്ചപ്പോൾ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും പരമ്പര കാണുന്ന മലയാളികൾ വിളിച്ച് പരാതി പറയുമായിരുന്നു. പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരമാണ് പരമ്പര വീണ്ടും സംപ്രേക്ഷണം ആരംഭിക്കുന്നത്. ഉപ്പും മുളകിലെ അമ്മ വേഷം ഒരുപക്ഷേ പിന്നീടുള്ള കരിയറിൽ നിരന്തരമായി അമ്മ വേഷങ്ങൾ ലഭിക്കുന്നതിന് കാരണമായി.

അതൊരു പരാതിയല്ല. വേഷങ്ങൾ മാത്രമാണ് ടൈപ്പ് ചെയ്യപ്പെടുന്നത്. കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്‌തമാണ്. മേപ്പടിയാനിലെ അമ്മ വേഷവും തണ്ണീർമത്തന്‍ ദിനങ്ങ ളിലെ അമ്മ വേഷവും ഒരു അഭിനേത്രി എന്നുള്ള നിലയിൽ വളരെയധികം ചലഞ്ചിങ് ആയിരുന്നു. അതുപോലെതന്നെ കപ്പേള എന്ന ചിത്രത്തിലെ അമ്മ വേഷവും ശ്രദ്ധേയം തന്നെ. അമ്മ വേഷങ്ങൾ നിരന്തരമായി ലഭിക്കുമ്പോൾ ഓരോ കഥാപാത്രത്തെയും വ്യത്യസ്‌തമായി എങ്ങനെ അവതരിപ്പിക്കാം എന്നുള്ളതിലാണ് കാര്യം എന്നും താരം പറഞ്ഞു.


Read Previous

ഗുസ്‌തി താരം ബജ്‌റംഗ് പുനിയയ്‌ക്ക്‌ വീണ്ടും സസ്പെൻഷന്‍

Read Next

പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »