സമീക്ഷ “പ്രതിഭകൾക്കൊപ്പം ഒരു സായാഹ്നം ” ശ്രദ്ധേയമായി.


ദോഹ: കെഎംസിസി സ്റ്റേറ്റ് കലാ-സാഹിത്യ-സാംസ്‌കാരിക വിഭാഗം സമീക്ഷ “പ്രതി ഭകളോടൊപ്പം ഒരു സായാഹ്നം സംഘടിപ്പിച്ചു . മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ കൽപ്പറ്റ നാരായണൻ മാഷിനും പി കെ പാറക്കടവിനും കെഎംസിസി ഖത്തർ സ്റ്റേറ്റ് പ്രസിഡന്റ് ഡോ . അബ്ദുസ്സമദ് ,മറ്റു ഭാരവാഹികൾ ചേർന്ന് സംസ്ഥാന കമ്മിറ്റി ആസ്ഥാ നത്തു സ്വീകരണം നൽകി .

സമീക്ഷ ചെയർമാൻ മജീദ് നാദാപുരം അധ്യക്ഷത വഹിച്ച ചടങ്ങ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദഘാടനം നിർവ്വഹിച്ചു . മൈക്രോ സെക്കൻഡുകൾ കേൾവിയിലും വായനയിലും അധിനിവേശം നടത്തുന്ന കാലത്ത് കവിതയിലും കഥയിലും ഇരുവരും സ്വീകരിക്കുന്ന ചുരുക്കെഴുത്തിന്റെ ശൈലി പുതിയ കാലത്ത് ഏറെ സ്വീകാര്യതയേറുന്നുവെന്ന് അദ്ദേഹം പറഞ്ഞു . ഇരുവർക്കുമുള്ള സമീക്ഷയുടെ സ്നേഹോപഹാരവും അദ്ദേഹം നൽകി .

എഴുത്തിന്റെ പിറകിലെ അനുഭവങ്ങളും പുതിയ കാല വായന രീതിയെയും തുടങ്ങി വിവിധ വിഷയങ്ങളിൽ ഇരുവരും സദസ്സുമായി സംവദിച്ചു . കുട്ടികൾക്ക് ഇണങ്ങുന്ന നിലയിൽ അവരുടെ വായനയെ ക്രമീകരിക്കണമെന്നും അധ്യാപകർക്ക് അതിൽ വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു .

പ്രായം എഴുത്തിനു ഒരു തടസ്സമാകരുതെന്നും പ്രായത്തെ എഴുത്തിനുള്ള വർഷങ്ങളുടെ പിൻബലമായി കാണണമെന്നും ആ ബോധ്യത്തോടെ എഴുത്തിനെ സമീപിച്ചാൽ വലിയ വർദ്ധനവ് സാധ്യമാകുമെന്നും പങ്കുവെച്ചു . കെഎംസിസി ഖത്തർ സ്റ്റേറ്റ് ട്രഷറർ പി എസ് എം ഹുസൈൻ ,ഉപദേശക സമിതി വൈസ് ചെയർമാൻ എസ് എ എം ബഷീർ, ഓഥേഴ്‌സ് ഫോറം അംഗം തൻസീം കുറ്റ്യാടി എന്നിവർ ആശംസകൾ നേർന്നു .

കെഎംസിസി ഖത്തർ രാഷ്ട്രീയ പഠന ഗവേഷണ വിഭാഗം ധിഷണ സി.എച് ഓർമ്മ ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബുള്ളറ്റിൻ ധിഷണ ഭാരവാഹികൾ ചേർന്ന് കൈമാറി . സമീക്ഷ കൺവീനർ ഷെഫീർ വാടാനപ്പള്ളി സ്വാഗതവും വൈസ് ചെയർമാൻ ബഷീർ ചേറ്റുവ നന്ദിയും രേഖപ്പെടുത്തി . സമീക്ഷ വൈസ് ചെയർമാൻ മാരായ വീരാൻ കോയ പൊന്നാനി . ഖാസിം അരിക്കുളം , അജ്മൽ ഏറനാട് , കൺവീനർ മാരായ ഇബ്രാഹിം കല്ലിങ്ങൽ , സുഫൈൽ ആറ്റൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .


Read Previous

രണ്ടാഴ്ചത്തേക്കു കൂടി സിദ്ദിഖിനെ അറസ്റ്റ് ചെയ്യരുത്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു നീട്ടി

Read Next

കൊയിലാണ്ടിക്കൂട്ടം പി വി സഫറുള്ളയെ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »