സാംസ ബഹ്റൈൻ ലേഡീസ് വിംഗ് ലേബർ ക്യാമ്പ് സന്ദർശനം നടത്തി


സാംസ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പുതുവർഷ പരിപാടിയുടെ ഭാഗമായി ലേബർ ക്യാമ്പ് സന്ദർശനവും അന്നദാനവും നടത്തുകയുണ്ടായി. ലേഡീസ് വിങ് മുൻ കോഡിനേറ്റർ ആയിരുന്ന പ്രേമ ബാബുരാജിന്റെ അഞ്ചാം ചരമ വാർഷിക അനുസ്മരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട പരിപാടിയിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു നേരത്തെ അന്നം നൽകുകയെന്ന മഹനീയ കർമ്മമാണ് ലേഡീസ് വിങ് മുന്നോട്ടുവച്ചത്.

ഇതിനായി ട്യൂബ്ലി യിൽ സ്ഥിതി ചെയ്യുന്ന ഒരു ലേബർ ക്യാമ്പിലെ 250 ൽ അധികം തൊഴിലാളികൾക്ക് ഭക്ഷണവും ഫ്രൂട്ട്സ് കിറ്റും നൽകുകയുണ്ടായി. സാംസ പ്രസിഡന്റ് ബാബു മാഹി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ് അധ്യക്ഷ യായിരുന്നു സെക്രട്ടറി അപർണ രാജ്‌കുമാർ സ്വാഗതം പറഞ്ഞു.

ചാരിറ്റി കൺവീനർ സോവിൻ തോമസ്, സതീഷ് പൂമനക്കൽ, മനോജ് അനുജൻ, ജേക്കബ് കൊച്ചുമ്മൻ, സുനിൽ നീലച്ചേരി, രഘു ദാസ് എന്നിവർ നേതൃത്വം നൽകി. സിതാര മുരളികൃഷ്ണൻ, രശ്മി അമൽ, വത്സരാജ് കുയിമ്പിൽ, സോവിൻ തോമസ്, മുരളി കൃഷ്ണൻ, മനീഷ്, അനിൽകുമാർ, റിയാസ് കല്ലമ്പലം എന്നിവർ ആശംസകൾ അർപ്പിച്ചു. ലേഡീസ് വിംഗ് അംഗങ്ങളും ഈ സി അംഗങ്ങളും ചിൽഡ്രൻസ് വിംഗ് അംഗങ്ങളും ചേർന്ന് തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ കൈമാറി. തുടർന്ന് അജിമോൾ സോവിൻ നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു. പുതുവർഷത്തിൽ സാംസ നടത്തിയ ഈ ഉദാത്ത പരിപാടി സംഘടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.


Read Previous

മെസ്സിക്ക് യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതി, അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ അടക്കം 19 പേരാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് അർഹരായത്

Read Next

അതിക്രൂര കൊലപാതകത്തിനിരയായി മാധ്യമ പ്രവർത്തകൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »