ജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ സംസം വെള്ളം വില്‍പനക്കായി 4 സ്ഥലങ്ങൾ . രാജ്യാന്തര വിമാനങ്ങൾ വഴി യാത്ര ചെയ്യുന്ന ഹജ് തീർഥാടകർക്ക് വടക്കു ഭാഗത്തെ ഹാളിന്റെ പുറത്തെ ഗേറ്റിൽ നിന്ന് സംസം വെള്ളം വാങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു.

ഹാള്‍ നമ്പര്‍ 1-ലെ അകത്തെ ഹാള്‍ എ, പുറത്തേക്കുള്ള ഗെയ്റ്റ് ബി 2, സി 2 എന്നിവി ടങ്ങിലും സംസം വെള്ളം വാങ്ങാനാകും. തീര്‍ഥാടകര്‍ക്ക് അഞ്ച് ലിറ്റര്‍ ബോട്ടില്‍ സംസം കൊണ്ടുപോകുവാനാണ് അനുമതിയുള്ളത്.