റിയാദ് : സാമുഹ്യ പ്രവര്‍ത്തകനും തട്ടകം റിയാദ് ശില്‍പ്പികളില്‍ പ്രധാനിയുമായിരുന്ന ആലപ്പുഴ ജില്ലയിലെ കായകുളം നൂറനാട് സ്വദേശി സുജിത്ത് കുറ്റിവിളയിൽ (56) റിയാദില്‍ മരണപെട്ടു . ഹൃദയാഘതമാണ് മരണകാരണം, രാവിലെ ജോലിക്ക് പോകുന്നതിനായി മുന്‍പായി ജോലിക്കാരെ വിളിക്കുകയും മറ്റു ചെയ്തിരുന്നു രാവിലെ പത്തരമണിയോടെ അദ്ദേഹത്തിന് അസ്വസ്തത അനുഭവപെട്ടതിനെ തുടര്‍ന്ന് സുഹുര്‍ത്തിനെ വിളിച്ചു വരണമെന്ന് ആവിശ്യപെടുകയും സുഹുര്‍ത്തു പെട്ടന്ന് താമസസ്ഥലത്ത് എത്തിയെങ്കിലും ഡോര്‍ തുറക്കുന്നുണ്ടായിരുന്നില്ല. പിന്നിട് ഡോര്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴെ ക്കും അദ്ദേഹം ചലനമറ്റു കിടക്കുകയായിരുന്നു. ഉടനെ ആംബുലന്‍സ് വിളിച്ചു ഒബൈദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ട് ആയി അദ്ദേഹം സൗദിയില്‍ ഉണ്ട് തട്ടകം റിയാദ് നാടക സമിതിയുടെ സജീവ പ്രവര്‍ത്തകനും ആയിരുന്നു പിതാവ് (ലേറ്റ്) രാഘവന്‍, മാതാവ് വേദവല്ലി, ഭാര്യ – ഷീബ, മകൾ – സിൻസിത യു കെ , മകൻ – ശ്രദ്ധേഷ് പ്ലസ് ടുവിനു പഠിക്കുന്നു
നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് ഹെല്‍പ് ഡസ്ക് പ്രവര്‍ത്തകരായ നവാസ് കണ്ണൂര്‍, മുജീബ് കായംകുളം തുടങ്ങിയവര്‍ രംഗത്തുണ്ട് സഹായത്തിനായി സുഗതന്‍ നൂറനാടും കൂടെയുണ്ട് .രണ്ടുദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് സാമുഹ്യ പ്രവര്‍ത്തകന്‍ നവാസ് കണ്ണൂര്‍ പറഞ്ഞു, സുജിത് കുറ്റിവിളയിലിന്റെ നിര്യാണത്തില്‍ തട്ടകം റിയാദ് അനുശോചനം അറിയിച്ചു