ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ സിറ്റിഫ്ലവറിന്റെ വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. ബത്ഹയിലെ സിറ്റി ഫ്ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, മന്‍സൂറയിലെ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.
പതിറ്റാണ്ടുകള്‍ മുമ്പ് റിയാദില്‍ പ്രവാസിയായിരുന്ന വേളയില്‍ ഒരു കുടക്കീഴില് മുഴുവന്‍ സാധനങ്ങളും ലഭിക്കുന്ന സ്ഥാപനങ്ങള്‍ വിരളമായിരുന്നു. മാത്രമല്ല, മലയാളികളുടെ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ പരിമിത മായി മാത്രമാണ് ലഭിച്ചിരുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
മലയാളികളുടെ അഭിരുചിക്കനുസരിച്ചുളള ഉത്പ്പന്നങ്ങള്‍ മലയാളി മാനേജ്മെന്റിന് കീഴില്‍ ലഭ്യ മാക്കു ന്നത് പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ ലഭ്യമാക്കാന്‍ സിറ്റി ഫ്ളവറിന് കഴിയുന്നുണ്ട്. മൂന്ന് ഫ്ളോറിലെയും ഉത്പ്പന്നങ്ങള്‍ നോക്കി കണ്ട സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു.
ഭക്ഷണ പ്രിയനായതുകൊണ്ടാണ് പുതിയ രുചിക്കൂട്ടുകളും വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യ വിഭവങ്ങളും പരീക്ഷിക്കുന്നതെന്ന് മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന് ലാല്‍ മറ്റു സിറ്റി ഫ്ലവര്‍ ഒഫീഷ്യല്‍സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു