സന്ധ്യ ഡിജിപിയാകില്ല; വനിതാ ഡിജിപി എന്ന സ്വപ്നവും പൊലിയുന്നു


കെ.ആര്‍.ഗൗരിയമ്മ മുഖ്യമന്ത്രിയാകണം എന്നത് കേരളത്തിന്റെ ഒരു സ്വപ്നമായിരുന്നു. ഗൗരിയമ്മയെ മുന്‍നിര്‍ത്തി ഇടതുമുന്നണി തിരഞ്ഞെടുപ്പ് വിജയം നേടിയപ്പോള്‍ മുഖ്യമന്ത്രിയായത് ഇ.കെ.നായനാരായിരുന്നു. മുഖ്യമന്ത്രിയാകാതെ തന്നെ ഗൗരിയമ്മ മരിക്കുകയും ചെയ്തു. വനിതാ മുഖ്യമന്ത്രി സ്വപ്നം പൊലിഞ്ഞപ്പോള്‍ ലോ ആന്റ് ഓര്‍ഡറിലേക്ക് ഒരു വനിതാ ഡിജിപിയെങ്കിലും വരുമെന്ന് കേരളം ആഗ്രഹിച്ചിരുന്നു. ബി.സന്ധ്യ ഡിജിപി പദവിയിലേക്ക് എത്തും എന്ന കണക്കുകൂട്ടലുകള്‍ വന്നെങ്കിലും സന്ധ്യയും ഇനി ഡിജിപിയാകില്ല. നിലവിലെ ഡിജിപി അനില്‍ കാന്തിനെക്കാളും സീനിയര്‍ ആയിരുന്നു സന്ധ്യ. പക്ഷെ സന്ധ്യയെ വെട്ടി അനില്‍ കാന്ത് തന്നെയാണ് ക്രമസമാധാന ചുമതലയുള്ള ഡിജിപിയായത്. വരുന്ന ജൂണ്‍ വരെ അനില്‍ കാന്തിനു സര്‍വീസ് ഉണ്ട്. സന്ധ്യ വരുന്ന മേയ് മാസം വിരമിക്കും.

ഇപ്പോള്‍ ഡിജിപി പദവിയിലേക്ക് സന്ധ്യയുടെ സാധ്യത തീര്‍ത്തും ഇല്ലാതായി. യുപിഎസ് സി ചട്ടങ്ങള്‍ അനുസരിച്ച് ഡിജിപി പദവി ലഭിക്കണം എങ്കില്‍ മിനിമം ആറുമാസം ആ സര്‍വീസ് ബാക്കി വേണം. സന്ധ്യയ്ക്ക് ഇനി ആറുമാസം സര്‍വീസ് ഇല്ല. ടോമിന്‍ തച്ചങ്കരിയ്ക്കും ഇതേ രീതിയില്‍ അയോഗ്യത വന്നിട്ടുണ്ട്. തച്ചങ്കരിയ്ക്കും ഇനി ആറുമാസം സര്‍വീസ് ബാക്കിയില്ല. തച്ചങ്കരി ജൂലൈയില്‍ വിരമിക്കും. ഇനി അത്ഭുതങ്ങള്‍ വരണമെങ്കില്‍ കാലാവധി കഴിയുംമുന്‍പ് അനില്‍ കാന്തിനെ മാറ്റണം. പക്ഷെ അതിനും ഒരു സാധ്യതയും മുന്നിലില്ല.

നിലവിലെ ഡിജിപി അനില്‍കാന്തിനെക്കാളും സീനിയര്‍ ആയിരുന്നെങ്കിലും സന്ധ്യ യെ വെട്ടി അനില്‍കാന്ത് തന്നെയാണ് പോലീസ് തലപ്പത്ത് എത്തിയത്. അനില്‍ കാന്ത് ഡിജിപിയായതോടെ സന്ധ്യക്ക് ഡിജിപി റാങ്കില്‍ എത്താനും കാത്തിരിക്കേണ്ടി വന്നു. ഡിജിപി പദവി ആവശ്യപ്പെട്ടു സന്ധ്യ സര്‍ക്കാരിനു കത്ത് നല്‍കിയതായും വാര്‍ത്ത യുണ്ടായിരുന്നു. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവിലാണ് അനില്‍കാന്തിനെ ഡിജിപിയാക്കിയത്.

അന്ന് മൂന്നംഗ ചുരുക്കപ്പട്ടികയിൽ അനിൽ കാന്തിനു പുറമെ ബി സന്ധ്യയും വിജില ൻസ് ഡയറക്ടര്‍ സുദേഷ് കുമാറും ഉണ്ടായിരുന്നു. ഇതിൽ എഡിജിപിയായിരുന്ന അനിൽ കാന്തിനെ ഡിജിപി പദവി നല്‍കിയാണ് നിയമിച്ചത്. ഡിജിപിയായതോടെ രണ്ടു വര്‍ഷം അനില്‍ കാന്തിനു സര്‍വീസില്‍ തുടരാം എന്ന അവസ്ഥ വന്നു. ഇതോടെ ദളിത് വിഭാഗ ത്തിൽ നിന്ന് ഡിജിപി പദവിയിലെത്തുന്ന ആദ്യ ഉദ്യോഗസ്ഥനായി അനില്‍കാന്ത് മാറുകയും ചെയ്തു. അനില്‍കാന്തിനു ഡിജിപി പദവി ലഭിച്ചപ്പോള്‍ സന്ധ്യയ്ക്ക് ഡിജിപി പദവി ലഭിക്കാന്‍ കാലതാമസം വന്നു. ഡിജിപിയായ അനന്തകൃഷ്ണനും സന്ധ്യയ്ക്ക് ഒപ്പം മേയ് മാസം തന്നെ വിരമിക്കും.

വനിതാ ഡിജിപി എന്ന സ്വപ്നം ബാക്കി നിര്‍ത്തിയാവും സന്ധ്യ ഡിജിപി പദവിയില്‍ നിന്നും വിരമിക്കുന്നത്. ഇനി ഒരു വനിതാ ഡിജിപി വരുക എന്നത് എളുപ്പമില്ല. സമീപ ഭാവിയില്‍ ഒന്നും ഡിജിപി പോസ്റ്റിലേക്ക് എത്തിപ്പെടാന്‍ വനിതകള്‍ക്ക് കഴിയില്ല. അതിനു ഇനിയും വര്‍ഷങ്ങള്‍ തന്നെ കാക്കേണ്ട അവസ്ഥയാണ്.


Read Previous

പ്രാര്‍ത്ഥനാ സംഘങ്ങളുടെ ഇടപെടല്‍, മൂന്നു വര്‍ഷം രോഗം മറച്ചുവെച്ചു’; പിന്നില്‍ മകന്‍ ചാണ്ടി ഉമ്മനും,ഭാര്യ മറിയാമ്മയും; ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് വേണമെന്ന് സഹോദരന്‍

Read Next

തൊട്ടില്‍ പോലെ കുലുങ്ങി, രണ്ട് മക്കള്‍ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ്’; തുര്‍ക്കി ഭൂചലനത്തില്‍ മരണം 640 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »