ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഒരുക്കുന്ന സംഗീത മഹാവിരുന്നായ “ലയാലി റിയാദ്” എന്ന പേരില്‍ സംഘടിപ്പിക്കുന്ന മെഗാ ഇവന്‍റ് നവംബര്‍ 21 ന് റിയാദിലെ തുമാമ റോഡിൽ സ്ഥിതി ചെയ്യുന്ന സാഹെൽ ലാൻഡ് വാട്ടർ തീം പാർക്കില്‍ നടക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും കഴിഞ്ഞ ദിവസം നടന്നിരുന്നു

നാട്ടിൽ നിന്ന് എത്തുന്ന പ്രശസ്ത കലാകാരന്മാരായ ഹനാൻ ഷാ, ഈച്ചു, അരവിന്ദ്, കീർത്തന, ശ്വേതാ, രാജ് കലേഷ് (ആങ്കർ), ഷാൻ & ഷാ എന്നിവർ ലൈവ് ഓർക്കസ്ട്രയോടൊപ്പം “ലയാലി റിയാദില്‍ പങ്കെടുക്കും. ആർട്ടെക്സ്സ് ഇവന്റ് & എക്സിബിഷൻ കമ്പനിയുമായി സഹകരിച്ചാണ് ഈ സംഗീത വിരുന്ന് ഒരുക്കുന്നത്. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെയാണ് പരിപാടി സംഘടിപ്പി ക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
സംഗീതത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഈ മഹോത്സവം പ്രവാസി സമൂഹത്തിന് ഒരു ഓർമ്മകളാൽ നിറഞ്ഞ ആഘോഷ വേദിയായിരിക്കുമെന്നും ഈ മഹാമേളയുടെ ടൈറ്റിൽ സ്‌പോൺസർ BARQ ആണെ ന്നും, ടിക്കറ്റുകൾ ഓൺലൈനായി ഉടൻ ലഭ്യമാകുമെന്നും, കൂടാതെ റിയാദിലെ പ്രധാന സ്റ്റോറുകളും റെസ്റ്റോറന്റുകളുമായി ബന്ധപ്പെട്ടു ടിക്കറ്റുകൾ ലഭ്യമാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് ഷഫീര്‍ പത്തിരിപാല, ചെയര്‍മാന്‍ കബീര്‍ പട്ടാമ്പി ജനറല്‍ സെക്രട്ടറി ജംഷാദ് വാകയില്‍, പ്രോഗ്രാം ചെയര്‍മാന്‍ മുസ്തഫ എടത്തനാട്ടുകര, പ്രോഗ്രാം കണ്‍വീനര്‍ ശ്യാം സുന്ദര്‍, ഇവന്‍റ് മാനേജര്‍ മുഹമ്മദ് താഹ എന്നിവര്‍ പങ്കെടുത്തു
🎟 ടിക്കറ്റ് നിരക്കുകൾ:• Platinum: 500 SAR; • Diamond: 100 SAR • Gold: 50 SAR, Silver: 30 SAR
