Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംഗീത വിസ്മയം തീർത്ത് ഈദ്‌ വിത്ത്‌ എം ജി; കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷികം ആഘോഷിച്ചു


റിയാദ്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിവാസികളുടെ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷിക ആഘോഷം രണ്ടാം പെരുന്നാൾ ദിനത്തിൽ റിയാദിലെ അൽ ഫരീദ ഓഡിറ്റോറിയത്തിൽ അരങ്ങേറി. എം ജി ശ്രീകുമാർ സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യ റിയാദിന് വേറിട്ട അനുഭ വമായി മാറി ഈദ് വിത്ത് എം ജി എന്ന് പേരിട്ട പരിപാടിയിൽ ആയിരകണക്കിന് ആളുകൾ എം ജിയെ കാണാനും പാട്ടുകൾ കേൾക്കാനും എത്തിയിരുന്നു.

എംജി ശ്രീകുമാറിനെ കൂടാതെ പിന്നണി ഗായികമാരായിട്ടുള്ള മൃദുല വാര്യർ ,അഞ്ചു ജോസഫ് ,റഹീം എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ ചെറിയപെരുന്നാളിന്‌ നടക്കാ നിരുന്ന പ്രോഗ്രാം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു ബലിപെരുന്നാൾ ദിവസമായ ജൂൺ 29 നു അതിഗംഭീരമായി നടന്നു .

എംജി യുടെയും സംഘത്തി ന്റെയും പാട്ടുകൾ റിയാദിലെ സംഗീത പ്രേമികളെ ഇളക്കി മറിച്ചുകൊണ്ട്, മെലഡി , ക്ലാസിക്കല്‍ , സെമി ക്ലാസിക്കല്‍ തുടങ്ങി തട്ടുപൊളിപ്പൻ പാട്ടുകളിലൂടെ കത്തികയറി ഒരു സംഗീത വിസ്മയംതന്നെ സമ്മാനിച്ചു . നാദവിസ്മയം തീർത്ത ഓർഗസ്ട്രാ ടീമിന്റെ കിടിലൻ പെർഫോമൻസ് കാണികളെ ആവേശത്തി മിർപ്പിലാഴ്ത്തി. ബലിപെരുന്നാൾ ആഘോഷം റിയാദിലെ മലയാളികൾക്ക് ഒരിക്കലും മറക്കാത്ത ആഘോഷരാവാണ് കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷിക ആഘോഷത്തിൽ സമ്മാനിച്ചത്; പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരുന്നു.

ആഘോഷത്തിന്റെ ഭാഗമായി നടന്ന സംസാകാരിക സമ്മേളനം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉത്ഘാടനം ചെയ്തു, ചെയർമാൻ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു, കൊയിലാണ്ടിക്കൂട്ടം ജി സി സി രാജ്യങ്ങളിലെ പ്രതിനിധികൾ ആശംസനേരുന്നതിനായി എത്തിയിരുന്നു കെ ടി സലീൽ ബഹറൈൻ, ഷാഫി കൊല്ലം കുവൈറ്റ്, പ്രഷീദ് ഒമാൻ , അമീർ അലി ദമാം റീജിയൺ, പുഷ്പരാജ് ഇന്ത്യൻ എംബസി, റാഷിദ് ദയ പ്രോഗ്രാം കനവീനർ, നൌഷാദ് സിറ്റി ഫ്ലവർ, പ്രോഗ്രാം കോർഡിനേറ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു, ചടങ്ങിന് നൌഫൽ സിറ്റി ഫ്ലവർ സ്വാഗതവും ഷഹീൻ തൊണ്ടിയിൽ നന്ദിയും പറഞ്ഞു, ജനറൽ സെക്രട്ടറി നിബിൻലാൽ യോഗം നിയന്ത്രിച്ചു.

ഇൻജാസ് ബാങ്ക്, വിന്റര് ടൈം കമ്പനി , അദുവാ അൽ ഷുഗ എന്നിവർ മുഖ്യ പ്രായോചകരായിരുന്നു, മൂന്നു മണിക്കൂർ നീണ്ടു നിന്ന സംഗീത സന്ധ്യ എം ജിയുടെ ഗാനാലാപനം കൊണ്ട് റിയാദിന് സമ്മാനിച്ചത് മറക്കാനാവാത്ത അനുഭവമാണ് .


Read Previous

പുണ്യഭൂമിയില്‍ ചരിത്ര ദൗത്യം നിറവേറ്റി കെ.എം.സി. സി; മുവ്വായിരത്തോളം പേരുടെ മിന മിഷൻ വിജയകരം

Read Next

ആറ് തവണ കൊല്ലാന്‍ ശ്രമിച്ചു; രക്ഷപ്പെട്ടത് സിപിഎമ്മുകാരുടെ തന്നെ രഹസ്യസഹായത്താല്‍; കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »