സഞ്ജയ് മൽഹോത്ര പുതിയ ആർബിഐ ഗവർണർ


കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ പുതിയ ആർബിഐ ഗവർണർ ആയി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിലെ ഗവർണറായ ശക്തികാന്ത ദാസിന്റെ കാലാവധി ചൊവ്വാഴ്ചയാണ് അവസാനിക്കുക.

രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറാണ് സഞ്ജയ് മൽഹോത്ര. ഐഐടി കാൺപൂരിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ നേടിയ അദ്ദേഹം യുഎസിലെ പ്രിൻസെട്ടോൺ യൂനിവേഴ്സിറ്റിയിൽ നിന്നാണ് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.

കഴിഞ്ഞ 33 വർഷത്തിനിടെ ധനകാര്യം, നികുതി, വിവരസാങ്കേതിക വിദ്യ, ഖനി തുടങ്ങി നിരവധി മേഖലകളിൽ മൽഹോത്ര പ്രവർത്തിച്ചിട്ടുണ്ട്. റെവന്യൂ സെക്രട്ടറിയായി നിയമിക്കും മുൻപ് ഫിനാൻഷ്യൽ സർവീസസ് വകുപ്പ് സെക്രട്ടറിയായിരുന്നു.


Read Previous

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ തി​രൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റിക്ക് നവ നേതൃത്വം

Read Next

ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, സ്വന്തം ചിലവിലാണ് ദുബായിൽ നിന്ന് വന്നത്’; പ്രതികരിച്ച് ആശ ശരത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »