Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാംഖഡെയിൽ ആറാടി സഞ്ജു, അടിപതറി ഇംഗ്ലണ്ട് ;ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ.” സഞ്ജു സാംസൺ മാൻ ഓഫ് ദി മാച്ച്.


മുംബൈ: വാംഖഡെ സ്റ്റേഡിയത്തെ സിക്‌സറുകളുടെ പൂരപ്പറമ്പാക്കി മാറ്റിയ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തകർത്ത് ഇന്ത്യ 2026 ടി20 ലോകകപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ചു. മലയാളി താരം സഞ്ജു സാംസണിന്‍റെ (89) തകർപ്പൻ ബാറ്റിംഗും ഡെത്ത് ഓവറുകളിലെ കൃത്യതയാർന്ന ബൗളിംഗുമാണ് ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. ഇതോടെ മാർച്ച് 8-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. തുടക്കം മുതൽ ഇംഗ്ലീഷ് ബൗളർമാരെ കടന്നാക്രമിച്ച സഞ്ജു സാംസൺ വെറും 42 പന്തിൽ 8 ഫോറുകളും 7 സിക്സറുകളുമടക്കം 89 റൺസ് അടിച്ചുകൂട്ടി.ഓപ്പണർ അഭിഷേക് ശർമ്മയെ (9) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനുമായി (39) ചേർന്ന് 97 റൺസിന്‍റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി സഞ്ജു ഇന്ത്യയെ സുരക്ഷിതസ്ഥാനത്തെ ത്തിച്ചു. വെറും 26 പന്തിലാണ് സഞ്ജു തന്‍റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറി പൂർത്തിയാക്കിയത്. അവസാന ഓവറുകളിൽ ശിവം ദുബെ (43), ഹാർദിക് പാണ്ഡ്യ (27), തിലക് വർമ്മ (21) എന്നിവർ നടത്തിയ മിന്നൽ പ്രകടനങ്ങളാണ് ഇന്ത്യയെ 250 കടത്തിയത്.

ബെഥേൽ വിറപ്പിച്ചു, പാണ്ഡ്യ തളച്ചു

254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനായി ജേക്കബ് ബെഥേൽ (48 പന്തിൽ 105)* വെടിക്കെട്ട് സെഞ്ചുറിയുമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പവർപ്ലേയിൽ തന്നെ ഹാർദിക്കും ബുംറയും വരുൺ ചക്രവർത്തിയും വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയ്ക്ക് മുൻതൂക്കം നൽകിയിരുന്നു. എന്നാൽ മധ്യനിരയിൽ ബെഥേൽ നടത്തിയ പോരാട്ടം ഇന്ത്യൻ ആരാധകരെ വിറപ്പിച്ചു.

അവസാന ഓവറിൽ ജയിക്കാൻ 30 റൺസ് വേണമെന്നിരിക്കെ, പന്തെടുത്ത ശിവം ദുബെ ആദ്യ പന്തിൽ തന്നെ ബെഥേലിനെ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്‍റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡിലേക്ക് ഇന്ത്യയ്ക്ക് ഇനി ഒരു ജയത്തിന്‍റെ ദൂരം മാത്രം.


Read Previous

വിവാദങ്ങൾക്കിടെ പൊതുവേദിയിൽ താരങ്ങള്‍

Read Next

ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന അപ്പീൽ എതിർത്ത് സർക്കാർ പ്രതിചേർത്തത് തെളിവുകളുടെ അടിസ്ഥാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »